കോട്ടയം : പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ വേമ്പനാട് കായല്‍ ശുചീകരിക്കുന്ന കോട്ടയം കുമരകം സ്വദേശിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കായലില്‍ ആളുകള്‍ വലിച്ചെറിയുന്ന കുപ്പിയും മറ്റും പെറുക്കി വിറ്റാണ് കുമരകം സ്വദേശിയായ രാജപ്പന് ഉപജീവനം കണ്ടെത്തുന്നത്. ജന്മനാ രണ്ട് കാലുകള്‍ക്കും സ്വാധീനമില്ലാത്ത രാജപ്പന്റെ ഈ പ്രവര്‍ത്തി മഹത്തായ ജോലിയാണെന്നും മോദി അറിയിച്ചു.
അപ്പര്‍കുട്ടനാട്ടിലെ ജലാശങ്ങളിലെ നിറസാന്നിദ്ധ്യമാണ് ഇന്ന് രാജപ്പന്. ജലാശങ്ങളെ മലിനമാക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്ന രാജപ്പന് വലിയൊരു ജോലിയാണ് ചെയ്യുന്നത്. പാതി തളര്‍ന്നിട്ടും അതൊന്നും വകവെയ്ക്കാതെ സേവനം നടത്തുന്ന രാജപ്പന് നമുക്കെല്ലാം മാതൃകയാണെന്നും അദ്ദേഹത്തെ പ്രശംസിച്ച് പ്രധാനമന്ത്രി അറിയിച്ചു.
മന് കി ബാത്തില്‍ പ്രധാനമന്ത്രി തന്റെ പേര് പരാമര്‍ശിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് രാജപ്പന് അറിയിച്ചു. തന്റെ സേവനം എടുത്തു പറഞ്ഞതില്‍ നരേന്ദ്ര മോദിയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കാലുകള്‍ക്കും സ്വാധീനമില്ലാത്ത അദ്ദേഹം കായലില്‍ വലിച്ചെറിയുന്ന കുപ്പി പെറുക്കിയാണ് ജീവിക്കുന്നത്. രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന് വള്ളവുമായി കായലില്‍ ഇറങ്ങും. രാത്രിയാകും മടങ്ങിയെത്താന്‍. ആറ് വര്‍ഷമായി രാജപ്പന് ഈ തൊഴില്‍ ചെയ്യാന്‍ തുടങ്ങിയിട്ട്. പൊളിഞ്ഞു വീഴാറായ, വൈദ്യുതി ഇല്ലാത്ത വീട്ടിലാണ് രാജപ്പന് താമസിക്കുന്നത്.
രാജപ്പനെ കുറിച്ച് ജൂലൈയില്‍ ജന്മഭൂമി നല്കിയ വാര്‍ത്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: