രാജീവ് മിശ്ര,
സാമ്പത്തിക ഉപദേഷ്ടാവ്,
ധനമന്ത്രാലയം
സമയബന്ധിതമായ നിയന്ത്രണ നടപടികളും, ഗണ്യമായ ധന വിപുലീകരണവും സുദീര്‍ഘമായ സാമ്പത്തിക ഉത്തേജനവും 2020 21 സാമ്പത്തികവര്‍ഷത്തില്‍ സമ്പദ്ഘടനയെ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നതില്‍ നിന്നും തടഞ്ഞു.
2020-21ലെ സമ്പദ്ഘടനയുടെ സ്ഥിതി (എസ്.ഒ.ഇ)ഒരു മാക്രോ വീക്ഷണം എന്ന സാമ്പത്തിക സര്‍വേയിലെ അദ്ധ്യായം കോവിഡ്19 ലോകത്തില്‍ ഇന്ത്യയുടെ സമ്പദ്ഘടനയെക്കുറിച്ചുള്ള വിശദമായ വിവരണമാണ്. ആദ്യം ഫലത്തിന്റെ സങ്കോചം പരിമിതപ്പെടുത്താന്‍ നിര്‍ബന്ധിതരാകുകയും അതിന് ശേഷം ഗവണ്മെന്റിന്റെ സമയബന്ധിതമായതും കാര്യക്ഷമമായതുമായ നയപരമായ ഇടപെടലിലൂടെ സമ്പദ്ഘടന വി ആകൃതി തിരിച്ചുവരവ് നേടിയെടുക്കുകയും ചെയ്തു. മഹാമാരിക്ക് മുമ്പുള്ള വളര്‍ച്ചാപാതയിലേക്ക് സമ്പദ്ഘടനയെ എത്തിക്കുന്നതിന് അടിത്തറയിടുന്നതിനുള്ള ഗവണ്മെന്റിന്റെ ഭാവിനയങ്ങളെക്കുറിച്ച് അത് പിന്നീട് വിശദീകരിക്കുന്നു.
മഹാമാരിയുടെ തുടക്കത്തില്‍ ജീവനും ഉപജീവിതവും നേര്‍ക്കുനേര്‍ വന്നപ്പോള്‍ രണ്ടില്‍ നിന്നും ഏത് തെരഞ്ഞെടുക്കുമെന്ന ആശക്കുഴപ്പം ആഗോളതലത്തില്‍ തന്നെ ഉണ്ടായിരുന്നത് സമ്പദ്ഘടനയുടെ സ്ഥിതി എന്ന അദ്ധ്യായം വിശദീകരിക്കുന്നു. നിയന്ത്രണ തന്ത്രം നടപ്പാക്കികൊണ്ട് ഇന്ത്യ തുടക്കത്തില്‍ ജീവനെ തെരഞ്ഞെടുക്കുകയും എന്നാല്‍ അതിവേഗം തന്നെ ഉപജീവിതത്തെക്കുറിച്ചു ചിന്തിക്കുകയും മഹാമാരിയെ കൈകാര്യം ചെയത് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സംവിധാനങ്ങള്ക്കായപ്പോള് അതിവേഗത്തില്‍ തന്നെ സമ്പദ്ഘടനയെ തുറന്നുകൊടുക്കുന്നതിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലം എന്തെന്നാല്‍ 2021 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.9% സങ്കോചം മൊത്തം ആഭ്യന്തര ഉല്പ്പാദനത്തിലുണ്ടാകുകയും അതിനെത്തുടര്‍ന്ന് അതിനെക്കാള്‍ കുറഞ്ഞ ചുരുങ്ങലായ 7.5% രണ്ടാം പാദത്തിലും അതിന് ശേഷം സ്ഥായിയായ കുറവ് അനുഭവപ്പെടുകയും ചെയ്തു. അടച്ചിടലിന്റെ കൃത്യമായ സമയവും അതിന്റെ തുറന്നുകൊടുക്കലിന് ക്രമേണവേഗത വര്‍ദ്ധിപ്പിച്ചതിലൂടെ മറ്റുള്ളവര്‍ക്ക് മുമ്പ് ആശങ്ക പരിഹരിക്കാന്‍ ഇന്ത്യക്ക് സാധിച്ചു.
വ്യാപാരത്തെ സഹായിക്കുന്നതിനായി വായ്പയുടെ ചെലവ് കുറയ്ക്കുകയും മൂലധനവില്പ്പന വര്‍ദ്ധിപ്പിക്കുകയും ചെയ്ത റിസര്‍വ്ബാങ്ക് നടപടികളെ ചുറ്റിനിര്മ്മിച്ച ധനതന്ത്രം എസ്.ഒ.ഇയില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. മറ്റുള്ളവയ്ക്കൊപ്പം നയപരമായ നിരക്കുകളില്‍ വെട്ടിക്കുറവ്, തുറന്ന വിപണി സമാരംഭിച്ചത് ,ദീര്‍ഘകാല റിപ്പോ പ്രവര്‍ത്തനം, ബാങ്കുകളുടെ സി.ആര്.ആര് കുറച്ചത്, ബാങ്കുകളുടെ വായ്പാപരിധി വര്‍ദ്ധിപ്പിച്ചത്, കാലാവധി വായ്പകള്‍ക്ക് മൊറട്ടോറിയം നല്‍കിയത്, പലിശ ഒഴിവാക്കിയത്, ഗവണ്മെന്റുകളുടെ വേയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സ് വര്‍ദ്ധിപ്പിച്ചത് എന്നിവ റിസര്‍വ് ബാങ്ക് നടപ്പാക്കി. നയപരമായ നിരക്കുകളില്‍ സവിശേഷമായ കുറവ് വരുത്തിയത് രാജ്യത്ത് നിന്ന് മൂലധനം പുറത്തു പോകുന്നതിനുള്ള ഭീഷണി ഇല്ലാതാക്കിയത് തന്ത്രത്തിന്റെ ഏറ്റവും മുന്തിയ സവിശേഷതയാണ്. എന്നാല്‍ മഹാമാരി ഉണ്ടാക്കിയ പതുക്കെ പോക്കില്‍ നിന്നും മുന്തിയ സമ്പദ്ഘടനകള്‍ സ്വയം പിന്മാറിയത് മൂലധനത്തിന്റെ ഒഴിഞ്ഞുപോകല്‍ തടഞ്ഞു. വാസ്തവത്തില്‍ വളര്‍ന്നുവരുന്ന വിപണി സമ്പദ്ഘടനകളില്‍, പ്രത്യേകിച്ച് ഇന്ത്യയിലെ വളര്‍ച്ചയിലുണ്ടായ പ്രത്യാശ നിരന്തരമായി രാജ്യത്തേയ്ക്ക് മൂലധനത്തെ ആകര്‍ഷിച്ചുകൊണ്ടിരുന്നു.
ആദ്യമായി ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്ക് മറ്റുള്ളവയ്ക്ക് ഒപ്പം ആരോഗ്യപരിരക്ഷാ പിന്തുണ, ഭക്ഷ്യവിതരണം, പണംകൈമാറ്റം, വായ്പ ഉറപ്പ്, പലിശ സബ്സിഡി, നികുതി ഒഴിവാക്കല്‍ എന്നിങ്ങനെയുള്ള സുരക്ഷാ വലയം ലഭ്യമാക്കുകയെന്നതായിരുന്ന മഹാമാരിയുമായി ബന്ധപ്പെട്ട ധനതന്ത്രം ചെയ്തത്. പിന്നീട് ധനതന്ത്രം ഉപഭോഗം ശക്തിപ്പെടുത്തുകയെന്നതിലേക്ക് അതിന്റെ ഗിയര്‍ മാറ്റി. ഉയര്‍ന്നുവരുന്ന സ്വകാര്യ ഉപഭോഗ ചോദനയുമായി യോജിപ്പിച്ചുകൊണ്ട് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സാമ്പത്തിക ഉത്തേജനത്തിന്റെ ആവശ്യം എസ്.ഒ.ഇ വിശദീകരിക്കുന്നുണ്ട്. അനിശ്ചിതത്വത്തിന്റെ ആദ്യകാലത്തില് സ്വകാര്യ ഉപഭോഗത്തില്‍ കുറവുണ്ടാകുകയും മുന്‍കരുതല്‍ സമ്പാദ്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഗ്രഹിച്ചുകൊണ്ട് ജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രമായി ചെലവുകള്‍ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ധനചെലവുകള്‍ ആവശ്യ ഉപഭോഗങ്ങള്‍ക്ക് വേണ്ടിമാത്രമാണ് ലഭ്യമാക്കിയത്. അടച്ചിടലില്‍ ഇളവുകള്‍ വന്നതോടെ അനിശ്ചിതത്വത്തിലുണ്ടായ മാറ്റം മൂലം ജനങ്ങള്‍ അടിയന്തിരാവശ്യങ്ങള്ക്കല്ലാത്ത ഉപഭോഗത്തിനും വിവേചനത്തോടെ ചെലവുകള്‍ ചെയ്യാന്‍ തുടങ്ങി. ആദ്യഘട്ടത്തെ വീണ്ടെടുക്കലിന് അതിന്റെ ദിശയിലേക്ക് അധിക ധന ഉത്തേജനത്തിന്റെ ആവശ്യത്തോടെ വളര്‍ച്ച മെച്ചപ്പെട്ടു. അങ്ങനെ സാമ്പത്തിക ഉത്തരവാദിത്വത്തോടൊപ്പം സ്വകാര്യ ഉപഭോഗത്തിലെ മാറ്റങ്ങളും സംയോജിച്ച് സാമ്പത്തികസ്രോതസിന്റെ പാഴാക്കാതിരിക്കല്‍ ഉറപ്പാക്കി.
സമ്പദ്ഘടനയുടെ വളര്‍ച്ചാശേഷിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഘടനാപരമായ പരിഷ്ക്കാരങ്ങളുടെ പങ്കാണ് എസ്.ഒ.ഇ അടുത്തതായി വിശദീകരിക്കുന്നത്. കാര്‍ഷികവിപണിയുടെ സ്വതന്ത്രമാക്കല്‍, തൊഴില്‍ സൃഷ്ടിക്കുന്നതിനായി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) കളുടെ നിര്‍വചത്തില്‍ കൊണ്ടുവന്ന മാറ്റം, നാലു തൊഴില്‍ നിയമങ്ങളുടെ രൂപീകരണം, ക്രോസ് പവര്‍ സബ്സിഡികള്‍ കുറച്ചു, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന, കല്‍ക്കരിയുടെ വാണിജ്യ ഖനനം എന്നിവയാണ് ഗവണ്മെന്റ് പ്രഖ്യാപിച്ച പ്രധാനപ്പെട്ട പരിഷ്ക്കാരങ്ങള്‍. കഴിഞ്ഞ 67 വര്‍ഷങ്ങളായി നടപ്പാക്കികൊണ്ടിരിക്കുന്നതും ഈ പരിഷ്ക്കാരങ്ങളും ചേരുമ്പോള്‍ സ്വകാര്യ നിക്ഷേപത്തില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എസ്.ഒ.ഇ മുന്നോട്ട് വെയ്ക്കുന്ന സാമ്പത്തികവീക്ഷണം 2021-22ല്‍ യഥാര്‍ത്ഥ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 11 ശതമാനത്തിലായിരിക്കുമെന്നതാണ്. 2021 ജനുവരിയില്‍ ഐ.എം.എഫ് ഇത് 11.5%മായി സമകാലികവല്ക്കരിച്ച് പ്രൊജക്ട് ചെയ്തിരുന്നു. 2020-21ലെ ജി.ഡി.പി വളര്‍ച്ചയാണ് ഈ പ്രൊജക്ഷന് പ്രചോദിപ്പിച്ചത്, അതിനൊപ്പം ആദ്യപകുതിയില്‍ 19.4 %ത്തില്‍ നിന്നും രണ്ടാം പകുതിയില്‍ +23.9%ത്തിലേക്ക് വര്‍ദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു. വളര്‍ച്ചനിരക്കില്‍ ഇത്തരം അനുവര്ത്തിതമായ കുതിച്ചുചാട്ടം ഒരു സാമ്പത്തിക മാന്ദ്യത്തെയല്ല പ്രതിഫലിപ്പിക്കുന്നത്. മറിച്ച് നിയന്ത്രണ നടപടികളും ധനവിപുലീകരണവും സാമ്പത്തിക ഉത്തേജനവും ഘടനാപരമായ പരിഷ്ക്കാരങ്ങളും തന്ത്രപരമായി നയിച്ചതിലൂടെ സമ്പദ്ഘടന ശരിയായ ദിശയിലാണെന്നാണ് അത് കാണിക്കുന്നത്.
രാജീവ് മിശ്ര,
സാമ്പത്തിക ഉപദേഷ്ടാവ്,
ധനമന്ത്രാലയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: