ന്യൂദല്‍ഹി: ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരുടെ ദൃശ്യങ്ങള്‍ ലഭിച്ചു. ടാക്സി കാറില്‍ വന്നിറങ്ങുന്നതാണ് സിസിടിവികളില്‍നിന്ന് ലഭിച്ചത്. ഈ ടാക്സി കാര്‍ തിരിച്ചറിഞ്ഞു. വളരെ ഗൗരവത്തോടയാണ് കേന്ദ്രസര്‍ക്കാരും അന്വേഷണ ഏജന്‍സികളും ഇന്നലെ വൈകിട്ടുണ്ടായ സ്ഫോടനത്തെ കാണുന്നത്.
ദല്‍ഹി പൊലീസിന്റെ സ്പെഷല്‍ സെല്‍ ആണ് അന്വേഷിക്കുന്നതെങ്കിലും വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ട് കൂടുതല്‍ വിശദമായ പരിശോധനയും ഇക്കാര്യത്തില്‍ നടന്നുവരുന്നു. ടാക്സി ഡ്രൈവറെ ഉപയോഗിച്ച് എത്തിയവരുടെ രേഖാ ചിത്രം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എത്തിയവരില്‍ ഒരാള്‍ കൈയിലുണ്ടായിരുന്ന ബാഗ് പ്രദേശത്ത് ഉപേക്ഷിക്കുന്നതായിട്ടുള്ള ദൃശ്യങ്ങളും പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
അമോണിയം നൈട്രേറ്റ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എംബസിക്കു സമീപത്തുനിന്നു കത്തും ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ ജീവിതം അവസാനിപ്പിക്കുമെന്ന് തരത്തിലുള്ള പരാമര്‍ശങ്ങളാണ് കത്തിലുള്ളത്. നേരത്തേ ഇതു സംബന്ധിച്ച് സൂചനകളോ, ഭീഷണിയോ ലഭിച്ചിട്ടില്ലെന്നാണ് ഇസ്രയേല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. മെട്രോ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ അടക്കം രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: