പുനലൂര്‍: വനംവകുപ്പിന്റെ അധീനതയിലുള്ള ആര്യങ്കാവിലെ ബോഡി ലോണ്‍ സ്മാരകം സഞ്ചാരികള്‍ കൈയ്യൊഴിഞ്ഞു. ഒരാഴ്ച മുന്‍പാണ് വനം വകുപ്പ് മുന്‍കൈ എടുത്ത് ലക്ഷങ്ങള്‍ ചെലവിട്ട് ബോഡി ലോണ്‍ സ്മാരകം നവീകരിച്ച് ബോഡിലോണിന്റെ പ്രതിമയും സ്ഥാപിച്ചത്.
ബോഡി ലോണ്‍ എന്ന ബ്രിട്ടീഷുകാരന് 1819-ല്‍ തേക്കിന് തൈകള്‍ സ്റ്റമ്പ് പ്ലാന്റിങ്ങിലൂടെ മൂട് പിടിപ്പിക്കാം എന്ന് കണ്ടെത്തിയതിന്റെ ഓര്‍മ്മയ്ക്കായി ആദ്യം ഇവിടെ സ്മാരകം നിര്‍മ്മിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇതിനുള്ളില്‍ ബോഡി ലോണിന് പ്രതിമയും സ്ഥാപിച്ചത്. ഇതിന് സമീപത്തു തന്നെയുള്ള പാലരുവി ജലപാതവും, ആര്യങ്കാവ് ശാസ്താ ക്ഷേത്രത്തില്‍ എത്തുന്നവരെയും ഇവിടേയ്ക്ക് ആകര്‍ഷിക്കാം എന്നായിരുന്നു ഇവരുടെ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: