പാട്ന : ബീഹാര്‍ അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ പാര്‍ട്ടിവിടുന്നതായി സൂചന. മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയെന്നും സൂചനയുണ്ട്. ഇതോടെ എംഎല്‍എമാര്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടിവിട്ട് ജെഡിയുവില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിട്ടുണ്ട്.
എഐഎംഐഎം സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ അക്തല്‍ ഉല് ഇമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച നതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. ജെഡിയു നേതാവും മന്ത്രിയുമായ വിജയ് ചൗധരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചയിലെ വിഷയം വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ സീമാഞ്ചലിന്റെ വികസനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനായിരുന്നു സന്ദര്‍ശനമെന്നാണ് എഐഎംഐഎം നേതാവ് മുഹമ്മദ് ആദില്‍ ഹസന് പ്രതികരിച്ചു. നിതീഷുമായി യാതൊരു പ്രശ്നവുമില്ല. എന്‍ഡിഎയില്‍നിന്ന് അദ്ദേഹം പുറത്തു വന്നാല്‍ അദ്ദേഹവുമായി സഹകരിക്കുമെന്ന് മുഹമ്മദ് ആദില്‍ പറഞ്ഞു.
ബിഎസ്പിയുടെ ഏക എംഎല്‍എ ജമാ ഖാനും സ്വതന്ത്ര എംഎല്‍എ സുമിത് സിങ് കഴിഞ്ഞയാഴ്ച ജെഡിയുവില്‍ ചേര്‍ന്നിരുന്നു. അതിനു പിന്നാലെ എല്‍ജെപി എംഎല്‍എ രാജ് കുമാര്‍ സിങ് അടുത്തിടെ നിതീഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതും അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: