ന്യൂദല്‍ഹി: ഗാസിപുരിയില്‍ ഇനി അക്രമികളായ ഇടനിലക്കാരുടെ സമരം അനുവദിക്കില്ലെന്ന് യുപി സര്‍ക്കാര്‍. രാത്രി 11ന് മുമ്പ് സമരപന്തല്‍ ഒഴിഞ്ഞു പോകാന്‍ ഇടനിലക്കാരായ നേതാക്കള്‍ക്ക് നോട്ടീസ് നല്കി. യുപി പോലീസിന്റെ വന്‍ സംഘവും സമരപന്തലില്‍ എത്തിയിട്ടുണ്ട്. കേന്ദ്ര സേനയുടെ കാവലില്‍ നടപടികള്‍ക്ക് തയാറെക്കുകയാണ് യുപി പോലീസ്.
നേരത്തെ കര്‍ഷക സമരകേന്ദ്രം ഒഴിപ്പിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇവിടേക്കുള്ള വൈദ്യുതിയും ജലവിതരണവും യു.പി സര്‍ക്കാര്‍ വിച്ഛേദിച്ചിരുന്നു. പ്രദേശത്ത് കൂടുതല്‍ പോലീസിനേയും അര്‍ധ സൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടണ്ട്. സമരവേദിക്ക് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ പോലീസ് നീക്കി.
യുപിയിലേക്കുള്ള പാതകള്‍ ഇനി തടയാന്‍ അനുവദിക്കില്ലെന്നാണ് യോഗി സര്‍ക്കാരിന്റെ തീരുമാനം. ഇതു നടപ്പാക്കാനാണ് വന്‍ പോലീസ് സംഘത്തെ ഇടനിലക്കാരുടെ സമരപന്തലിലേക്ക് സര്‍ക്കാര്‍ അയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: