തൃശൂര്‍: ലൈഫ് മിഷനില്‍ മുഖ്യമന്തി പിണറായി വിജയന്റെ വ്യാജ പ്രഖ്യാപനങ്ങള്‍ക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ ഇരിങ്ങാലക്കുട നഗരസഭക്ക് മുമ്പില്‍ പന്തം കൊളുത്തി പ്രതിക്ഷേധ സത്യാഗ്രഹം നടത്തും. ഇരിങ്ങാലക്കുട നഗരസഭയില്‍ ലൈഫ് വഴി ഒരു വീടു പോലും നല്‍കിയിട്ടില്ല. ഇവിടെ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നല്കിയ വീടുകളെല്ലാം തന്നെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരമാണ്. ഈ പദ്ധതി പ്രകാരം ഇരിങ്ങാലക്കുടയില്‍ 662 വീടുകള്‍ നല്‍കിക്കഴിഞ്ഞു.ഓരോ വീടിനും നല്കിയ 4 ലക്ഷം രൂപയില്‍ രണ്ട് ലക്ഷം നഗരസഭയും ഒന്നര ലക്ഷം കേന്ദ്ര സര്‍ക്കാരും അമ്പതിനായിരം രൂപ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത് .
ഇരിങ്ങാലക്കുട നഗരസഭയില്‍ കേന്ദ്ര പദ്ധതിയില്‍പ്പെടുത്തി നല്കിയ 662 വീടുകളും കേരള മുഖ്യമന്ത്രിയുടെ പദ്ധതിയായ ലൈഫില്‍ പെടുത്തിക്കൊണ്ടാണ് ഉദ്ഘാടനം. കേരളത്തിലെ മുഴുവന്‍ നഗരസഭ കോര്‍പ്പറേഷനുകളിലെയും അവസ്ഥ ഇത് തന്നെയാണ്. എത്ര പണം വേണമെങ്കിലും ഇതിന്റെ പരസ്യത്തിനായിയും മുന്നൊരുക്കങ്ങള്‍ക്കായും ചിലവഴിക്കുവാന്‍ യഥേഷ്ടാനുമതി നല്‍കിക്കൊണ്ടുള്ള അസാധാരണ ഉത്തരവാണ് കേരള സര്‍ക്കാര്‍ ഇറക്കിയിട്ടുള്ളത്.
പോസ്റ്ററുകള്‍, ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ ആവശ്യം പോലെ അച്ചടിക്കുവാന്‍ പ്രത്യേക നിര്‍ദ്ദേശം തന്നെ ഉത്തരവിലുണ്ട്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവില്‍ കേന്ദ്ര പദ്ധതി സ്വന്തമാക്കി മാറ്റാനുള്ള പിണറായി വിജയന്റെ ലജാകരമായ പദ്ധതി തുറന്ന് കാട്ടുവാനാണ് ഈ പ്രതിക്ഷേധ സമരമെന്ന് ബി.ജെ.പി. പാര്‍ലിമെന്ററി പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാകുളം ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട മുഖ്യ പ്രഭാഷണം നടത്തും.പാര്ളിമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: