ചാലക്കുടി: പരിയാരത്തുള്ള സിവില്‍ സപ്ലൈസ് സ്റ്റോറില്‍ തിരിമറി നടത്തിയയാള്‍ 22 വര്‍ഷത്തിന് ശേഷം പിടിയില്‍. തിരുവനന്തപുരം ആനാട് കിഴക്കുംകര പുത്തന്‍ വീട്ടില്‍ ജയചന്ദ്രനെ(60)യാണ് ചാലക്കുടി പോലീസ് മൂവാറ്റുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
1997 മുതല്‍ 1999 വരെ പരിയാരം സ്റ്റോറില്‍ മാനേജറായി ജോലി ചെയ്തിരുന്ന ജയചന്ദ്രനെ തിരിമറി നടത്തിയതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. തുടര്‍ന്ന് പലയിടങ്ങളിലായി സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ വര്‍ഷങ്ങളായി നാട്ടിലേക്ക് പോകാറില്ലായിരുന്നു. കേരളത്തിലെ വിവിധ സെക്യൂരിറ്റി ഏജന്‍സികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
ചാലക്കുടി ഡിവൈഎസ്പി സി.ആര്. സന്തോഷിന്റെ നേതൃത്വത്തില്‍ എസ്ഐ എം.എസ്. ഷാജന്, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമംഗങ്ങളായ ജിനു മോന് തച്ചേത്ത്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, സൈബര്‍ വിദഗ്ധനായ ബിനു എം.ജെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: