കൊല്ലം: തീപിടിത്തതിന്റെ ഞെട്ടല്‍ മാറും മുമ്പെ മുളങ്കാടകം ഭഗവതി ക്ഷേത്രത്തില്‍ വീണ്ടും കവര്‍ച്ച. ഒരു മാസത്തിനിടയില്‍ രണ്ടാം തവണയാണ് മോഷണം നടക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള മതില് ചാടി കാവിന് ഉള്ളിലൂടെ ക്ഷേത്രകോമ്പൗണ്ടില്‍ð കടന്ന മോഷ്ടാവ് ഓഫീസിന്റെ ഓടിളക്കിയാണ് നാലമ്പലത്തില്‍ കയറിയത്. സോപാനത്തിന് മുന്നില്‍ ഉണ്ടായിരുന്ന പ്രധാന കാണിക്കവഞ്ചിക്ക് പുറമേ ഉപദേവാലത്തിന് മുന്നില്‍ ഉണ്ടായിരുന്നതും തകര്‍ത്ത് പണം അപഹരിച്ചു.
കാണിക്കവഞ്ചിയില്‍ നിന്ന് നോട്ടുകള്‍ മാത്രമാണ് കൊണ്ടുപോയത്. ചില്ലറകള്‍ വാരിയെറിഞ്ഞ നിലയിലായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ഹാര്‍ഡ് ഡിസ്ക്കുമായുള്ള ബന്ധം വിച്ഛേദിച്ചാണ് മോഷണം നടത്തിയത്. വഞ്ചികള്‍ തകര്‍ക്കാന്‍ കൊണ്ടുവന്ന ചുറ്റിക ക്ഷേത്രത്തിനുള്ളില്‍ നിന്നും കണ്ടെടുത്തു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും പരിശോധന നടത്തി വെസ്റ്റ് പോലീസ് കേസെടുത്തു. 23ന് പുലര്‍ച്ചെയാണ് അഗ്നിബാധ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: