ന്യൂദല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന കലാപത്തില്‍ നടന് ദീപ് സിദ്ധുവിന് പങ്കുള്ളതായി തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇടനിലക്കാര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ ദീപ് സിദ്ധുവും പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ട്രാക്ടര്‍ റാലി കലാപമായി മാറിയതിന് പിന്നാലെ ദീപ് സിദ്ധു സംഭവ സ്ഥലത്തുനിന്നും ഇറങ്ങി ഓടുന്നതിന്റേയും ബൈക്കില്‍ കയറി രക്ഷപ്പെടുത്തുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ദീപ് സിദ്ധു ഇപ്പോള്‍ ഒളിവിലാണ്.
ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുകയും അക്രമങ്ങള്‍ സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തതോടെ ദല്‍ഹി പോലീസ് കലാപകാരികള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദീപ് സിദ്ധു ഒളിവില്‍ പോയത്. ഇപ്പോള്‍ ഒളിത്താവളത്തില്‍ നിന്നും ഫേസ്ബുക്ക് വഴി നടത്തുന്ന വീഡിയോയിലൂടെയും പോസ്റ്റിലൂടെയുമാണ് ദിപ് അഭിപ്രായം പ്രകടനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: