ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അഴിഞ്ഞാട്ടത്തിന്റെ പശ്ചാത്തലത്തില്‍ നാണം കെട്ടതോടെ കർഷക സമരത്തിൽ നിന്ന് രണ്ട് സംഘടനകൾ പിൻമാറി.
രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘാതൻ, ഭാരതിയ കിസാൻ യൂണിയൻ(ഭാനു) എന്നീ സംഘടനകളാണ് കർഷക സമരത്തിൽ നിന്ന് പിന്മാറിയത്. ഈ രീതിയിൽ പ്രതിഷേധവുമായി തുടരാനാവില്ലെന്ന് അവർ വ്യക്തമാക്കി. കർഷകരുടെ പ്രതിഷേധത്തിൽ നിന്ന് തങ്ങളുടെ സംഘടന അടിയന്തിരമായി പിന്മാറുകയാണെന്ന് രാഷ്ട്രീയ കിസാൻ മസ്ദൂർ സംഗതൻ നേതാവ് വി എം സിംഗ് പറഞ്ഞു. പക്ഷേ, കർഷകരുടെ അവകാശങ്ങൾക്കായുള്ള ഞങ്ങളുടെ പോരാട്ടം തുടരും.’ – ഗാസിപൂർ അതിർത്തിയിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി എം സിംഗ് പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിൽ നടന്ന ട്രാക്ടർ മാർച്ചിനിടെ ഉണ്ടായ അക്രമത്തെ രണ്ട് കർഷക യൂണിയനുകളും അപലപിച്ചു.സമരത്തിന്റെ രീതി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ജനുവരി 26ന് നടന്ന അക്രമത്തിൽ കൊലപാതകശ്രമവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് എഫ്ഐആറിൽ ഉണ്ടെന്നും വി എം സിംഗ് കൂട്ടിച്ചേർത്തു.
ഭാരതീയ കിസാന്‍ യൂണിയന് (ഭാനു) നേതാവ് ഭാനു സിംഗ് താക്കൂറും സമരത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചു. ഭാരതീയ കിസാന്‍ യൂണിയന് (ഭാനു) ഛില്ല അതിര്‍ത്തിയിലാണ് സമരം ചെയ്തത്. നോയ്ഡയില് നിന്നും ദില്ലിയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞുകൊണ്ടായിരുന്നു ഈ .യൂണിയന്റെ സമരം.
ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ 300 ഓളം ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. രണ്ടു കര്‍ഷകര്‍ കൊല്ലപ്പെട്ടു. അതില്‍ ഒരു കര്ഷകന് ട്രാക്ടര്‍ മറിഞ്ഞുണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടതെന്ന് ദല്‍ഹി പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: