കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിന് ജാമ്യമനുവദിച്ച് ഹൈക്കോടതി. 29ന് വിചാരണക്കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. അന്ന് ജാമ്യവ്യവസ്ഥകള്‍ നടപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായതിനെ തുടര്‍ന്നാണ് വിയ്യൂര്‍ ജയിലില്‍ നിന്നും വിപിന്‍ലാലിനെ വിട്ടയച്ചത്. എന്നാല്‍ വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കി ജയിലിലടയ്ക്കണമന്നും ആവശ്യപ്പെട്ട് കേസില്‍ എട്ടാം പ്രതിയായ നടന് ദിലീപ് വിചാരണക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി ഫയലില്‍ സ്വീകരിച്ച് വിചാരണക്കോടതി വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. എന്നാല്‍ ഇതിനെതിരെയാണ് ജാമ്യം തേടി വിപിന്വലാല് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. ഈ അപേക്ഷയിലാണ് വിപിന്‍ലാലിന് ജാമ്യം അനുവദിച്ചത്. വീണ്ടും ജയിലില്‍ കിടന്നാല്‍ പ്രതികള്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് തന്നെ അവരുടെ ഭാഗത്തേക്ക് മാറ്റുമെന്ന ഭയം വിപിന്‍ലാലിനുണ്ടായിരുന്നു.
പ്രതികളെ സഹായിക്കണമെന്നാവശ്യപ്പെട്ട് തനിക്ക് മേലെ സമ്മര്‍ദ്ദമുണ്ടെന്നും കാണിച്ച് നേരത്തെ തനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് വിപിന്‍ലാല്‍ നേരത്തെ ബേക്കല്‍ പൊലീസിനെ സമീപിച്ചിരുന്നു. വിപിന്‍ലാലിനെ സ്വാധീനിക്കില്ലെന്ന് മനസ്സിലായ ശേഷം നടന് ദിലീപ് വിപിന്‍ലാലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു. ദിലീപിന് അനുകൂലമായ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ നടന് ഗണേഷ്കുമാറിന്റെ ഡ്രൈവര്‍ പ്രദീപ് കുമാര്‍ കോട്ടത്തല വിപിന്‍ലാലിന്റെ നാടായ കാസര്‍കോഡ് എത്തി ഭീഷണി മുഴക്കിയിരുന്നു. പ്രദീപ് കോട്ടത്തല അന്ന് ദിലീപിന്റെ അഭിഭാഷകന്റെ ക്ലാര്‍ക്കാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. 2020 ജനവരി 23നാണ് വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ പ്രദീപ്കുമാര്‍ ബേക്കലില്‍ എത്തിയത്. വിപിന്‍ലാലിന്റെ അമ്മാവന് ജോലിചെയ്യുന്ന ആഭരണക്കടയില്‍ എത്തിയിരുന്നു. ജ്വല്ലറി കടയിലെ സിസിടിവി ദൃശ്യങ്ങള്‍െ വെച്ചാണ് പ്രദീപ്കുമാറിനെ പിന്നീട് അറസ്റ്റ് ചെയ്തത്. ഒരു കോണ്‍ഗ്രസ് നേതാവാണ് ഈ വീഡിയോ പുറത്തുവിട്ടത്.
നേരത്തെ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുള്‍പ്പെടെയുള്ളവര്‍ കിടന്ന ജയിലില്‍ അന്തേവാസിയായിരുന്നു വിപിന്‍ലാല്‍. നടിയെ ആക്രമിച്ചതിന് പണം നല്‍കണമെന്നാവശ്യപ്പെട്ട് കേസില്‍ പ്രതികളായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ കത്തെഴുതാന്‍ സഹായിച്ചത് വിപിന്‍ലാലാണ്. തുടര്‍ന്ന് കത്തെഴുതാന്‍ സഹായി്ച്ച വിപിന്‍ലാലിനെ പ്രതിയാക്കിയെങ്കിലും അദ്ദേഹം മാപ്പ് സാക്ഷിയായി പുറത്തിറങ്ങി. മാപ്പ് സാക്ഷിയായതിന്റെ പേരില്‍ കോടതിയില്‍ നടന് ദിലീപിനെതിരെ വിപിന്‍ലാല്‍ അന്ന് മൊഴി നല്‍കിയിരുന്നു.
ഇതിനിടെ വിഷ്ണു എന്ന മറ്റൊരു പ്രതികൂടി ദിലീപിനെതിരെ മൊഴിനല്‍കാന്‍ തയ്യാറായി അഡീഷണല്‍ സ്പെഷ്യല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയ്ക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ നല്കിയ കേസിലാണ് വിഷ്ണു പ്രതിയായത്. ഈ മൊബൈല്‍ ഉപയോഗിച്ചാണ് പള്‍സര്‍ സുനി നടന് നാദിര്‍ഷായെ വിളിച്ചതെന്ന് പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ നടി ഭാമ, നടന് സിദ്ധിഖ് , ഇടവേള ബാബു തുടങ്ങി പ്രൊസിക്യൂഷന് വിഭാഗം സാക്ഷികളായ ഒട്ടേറെപ്പോര്‍ ദിലീപിന് അനുകൂലമായി കൂറുമാറിയിരുന്നു.
അതിനിടെ കേസിന്റെ വിചാരണ വീണ്ടും നീളുകയാണ്. ദിലീപിന്റെ ജാമ്യാപേക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിക്കേണ്ടതായിരുന്നു. അതിനിടെ നടന് ദിലീപിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ക്ക് കോവിഡായതിനാല്‍ കോടതി നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ അപേക്ഷ നല്കി. അഭിഭാഷകര്‍ക്ക് ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതിനാല്‍ നടപടിക്രമങ്ങള്‍ നീട്ടിവെക്കും. മാത്രമല്ല, ബുധനാഴ്ച പാലക്കാട്, കോഴിക്കോട്, ചേര്‍ത്തല എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് സാക്ഷികളെ വിചാരണചെയ്യേണ്ടതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: