തിരുവനന്തപുരം: സംസ്ഥാനത്തെ ഇ പോസ് സംവിധാനം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് റേഷന്‍ വിതരണം തടസപ്പെട്ടു. നെറ്റ് വര്‍ക്ക് പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇ പോസ് സംവിധാനം തകരാറിലായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ കിറ്റുകളുടെ വിതരണവും തടസപ്പെട്ടു.
ഇ പോസ് സംവിധാനം പ്രവര്‍ത്തന രഹിതമായതോടെ റേഷന്‍ വ്യാപാരികള്‍ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി സിവില്‍ സപ്ലൈസ് വകുപ്പ് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി റേഷന്‍ വിതരണം പല സ്ഥലത്തും തടസപ്പെട്ടിരിക്കുകയായിരുന്നു. ഇന്റര്‍നെറ്റ് കണക്ഷനിലുള്ള തകരാര്‍ മൂലമാണ് റേഷന്‍ വിതരണം തടസപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: