ന്യൂദല്‍ഹി: രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ നടന്ന പരേഡില്‍ സ്വാമിയേ ശരണം അയ്യപ്പ മുവങ്ങി. ബ്രഹ്മോസ് മിസൈലിനു പശ്ചാത്തലമായാണ് ‘സ്വാമിയേ ശരണമയ്യപ്പ’ കാഹളം മുഴങ്ങി. 861 ബ്രഹ്മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളമാണ് സ്വാമിയേ ശരണമയ്യപ്പ എന്നത്. ക്യാപ്റ്റന്‍ ഖമറുള്‍ സമനാണ് പരേഡില്‍ റജിമെന്റിനെ നയിച്ചത്. ജനുവരി 15ന് ആര്‍മിദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന പരേഡില്‍ ബ്രഹ്മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ദുര്‍ഗ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ സാധാരണയായി യുദ്ധകാഹളമായി ഉപയോഗിക്കാറുണ്ട്. ഇതിനൊപ്പമാണ് ഇത്തവണ അയ്യപ്പ സ്തുതിയും ഉള്‍പ്പെടുത്തിയത്. ഓപ്പറേഷന് വിജയ്, മേഘദൂത് തുടങ്ങിയ സൈനിക നീക്കങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന റജിമെന്റാണ് ബ്രഹ്മോസ്.
ദുഷ്ട ശക്തികളെയും ശത്രു നിരകളെയും അശേഷം നശിപ്പിക്കുന്നതിനായി ശരചാപങ്ങളേന്തിയ കലിയുഗ വരദനായ ഭഗവന്‍ അയ്യപ്പന്റെ വീര ചരിതവും അയ്യപ്പധര്‍മ്മവും ഇന്ത്യയുടെ 71-മത്തെ റിപ്പബ്ലിക്ക് ദിന പരേഡിലൂടെ ലോകത്തിന്റെ എല്ലാ മൂലകളിലും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: