ലഖ്‌നോ: ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത രണ്ട് ചൈനക്കാരെക്കൂറിച്ച് ആശങ്കകള്‍ ഏറുന്നു. ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയ ഈ രണ്ട് ചൈനക്കാര്‍ ഉത്തര്‍പ്രദേശില്‍ ഒളിച്ചുതാമസിക്കുന്നതിന്റെ ലക്ഷ്യമെന്തെന്ന ചോദ്യം യുപി പൊലീസിനെ കുഴക്കുന്നു.
ജൂലി എന്ന ഷൂ ഷുന്‍ഫു, ആലിസ് എന്ന ലി ടെങ് ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുപിയിലെ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ഏത് വിഷയവും രാഷ്‌ട്രീയമാക്കുന്ന സാഹചര്യം ഇവിടെ നിലനില്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തനായ പിന്‍ഗാമിയായി അറിയപ്പെടുന്ന യോഗി സര്‍ക്കാരിനെ തറപറ്റിക്കാന്‍ ഒട്ടേറെ പ്രതിലോമശക്തികള്‍ പ്രതിപക്ഷ രാഷ്‌ട്രീയ ലോബികളുമായി കൈകോര്‍ക്കുന്നുണ്ട്. ഇതിന് പുറമെ ചൈന എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയെ അട്ടിമറിക്കാനുള്ള ഗൂഡശ്രമങ്ങള്‍ നടത്തുന്ന നാളുകളാണിത്.
തെറ്റായ വിവരങ്ങള്‍ നല്‍കി വ്യാജ സിംകാര്‍ഡ് എടുക്കാന്‍ തുനിമ്പോഴാണ് ആന്‍റി ടെറര്‍ സ്‌ക്വാഡ് ഇരുവരെയും പിടികൂടിയതെന്ന് ക്രമസമാധാനച്ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. ഈ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ബാങ്കുകളില്‍ നിന്നും പണം തട്ടാനാണ് ശ്രമം എന്നും പറയുന്നു. ഇതാദ്യമായാണ് ആന്‍റി ടെറര്‍ സ്‌ക്വാഡ് ചൈനക്കാരെ പിടികൂടുന്നത്.
കഴിഞ്ഞയാഴ്ച ദില്ലിയില്‍ നിന്നും അറസ്റ്റ് ചെയ്ത 14 പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെക്കുറിച്ച് അറിഞ്ഞതെന്നും ഉത്തര്‍പ്രദേശിന്റെ പലഭാഗങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും പ്രശാന്ത് കുമാര്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുന്നതെന്തിനെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇപ്പോള്‍ ഭീകരവാദവിരുദ്ധ പൊലീസ്. ഈ ചൈനക്കാരും ഏകദേശം അഞ്ച് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും പ്രശാന്ത് കുമാര്‍ പറയുന്നു. ഷു ഷുന്‍ഫുവിന്റെ ബിസിനസ് വിസ 2020 ജൂലായിലും ലി തെങ് ലിയുടെ ടൂറിസ്റ്റ് വിസ 2020 സപ്തംബറിലും അവസാനിച്ചിരുന്തായും ഐജി ഗോസ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: