തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്. നിയമസഭാ സമ്മേളനം അവസാനിച്ചാല്‍ ഉടന്‍ ചോദ്യം ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.
കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഡോളര്‍ കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവര്‍ നല്കിയ മൊഴിയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് സ്പീക്കറെ ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്.
മൂന്നുതലങ്ങളില്‍ ഇതിനായി നിയമോപദേശം തേടുന്നുണ്ട്. നിയമസഭാ സെക്രട്ടേറിയറ്റും കസ്റ്റംസും തമ്മില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ചോദ്യംചെയ്യല്‍ നോട്ടീസിന്റെ പേരില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ടാകും നടപടി സ്വീകരിക്കുക.
കസ്റ്റംസ് ചട്ടങ്ങള്‍ പ്രകാരം സ്പീക്കറെ ചോദ്യംചെയ്യുന്നതില്‍ നിയമതടസ്സങ്ങളൊന്നുമില്ലെന്നാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചത്. യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് കേരളത്തില്‍നിന്ന് വിദേശത്തേക്ക് വന്‍തോതില്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: