കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്ഷികത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ നടന്ന ‘പരാക്രം ദിവസ്’ ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. ഒരു സ്ഥിരം എക്സിബിഷനും നേതാജിയില്‍ പ്രൊജക്ഷന് മാപ്പിംഗ് ഷോയും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ നാണയവും തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. നേതാജിയുടെ പ്രമേയത്തെ ആസ്പദമാക്കി ‘അമ്ര നൂട്ടണ്‍ ജുബോനേരി ഡൂട്ട്’ എന്ന സാംസ്കാരിക പരിപാടിയും നടന്നു.
ഈ പരിപാടിക്ക് മുമ്പ്, പ്രധാനമന്ത്രി നേതാജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എല്ജിന് റോഡിലുള്ള നേതാജി സുഭാസ് ബോസിന്റെ വീടായ നേതാജി ഭവന് സന്ദര്‍ശിച്ചു. പിന്നീട് അദ്ദേഹം കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറിയിലേക്ക് പോയി. അവിടെ ’21-ാം നൂറ്റാണ്ടിലെ നേതാജി സുഭാഷിന്റെ പാരമ്പര്യം വീണ്ടും സന്ദര്‍ശിക്കുന്നു” എന്ന അന്താരാഷ്ട്ര സമ്മേളനവും കലാകാരന്മാരുടെ ഒരു ക്യാമ്പും സംഘടിപ്പിചിരുന്നു . വിക്ടോറിയ മെമ്മോറിയലില്‍ പരാക്രം ദിവാസിന്റെ ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി കലാകാരന്മാരുമായും സമ്മേളനത്തില്‍ പങ്കെടുത്തവരുമായും സംവദിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നത്തിന് പുതിയ ദിശാബോധം നല്കിയ ഭാരതമാതാവിന്റെ ധീരനായ മകന്റെ ജന്മദിനമാണ് ഇന്ന് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞാന്‍ സ്വാതന്ത്ര്യത്തിനായി യാചിക്കുകയില്ല, ഞാന്‍ അത് എടുക്കും എന്ന വാക്കുകളോടെ അടിമത്തത്തിന്റെ അന്ധകാരത്തിലൂടെ വലിച്ചുകീറി ലോകത്തിലെ ഏറ്റവും ശക്തിയേറിയ ശക്തിയെ വെല്ലുവിളിച്ച പ്രജ്ഞയെ ഞങ്ങള്‍ ആഘോഷിക്കുന്ന ദിവസമാണ് ഇന്ന്
നേതാജിയുടെ അജയ്യമായ ജീവചൈതന്യത്തെയും രാജ്യത്തിന് നല്കിയ നിസ്വാര്‍ത്ഥമായ സേവനത്തെയും ബഹുമാനിക്കുന്നതിനും ഓര്‍മ്മിക്കുന്നതിനുമായിനേതാജിയുടെ ജന്മവാര്ഷികദിനമായ ജനുവരി 23 നെ ‘ എല്ലാ വര്‍ഷവും പരാക്രം ദിവസ്’ ആയി ആഘോഷിക്കാന്‍ രാജ്യം തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു . ഇന്ത്യയുടെ ശക്തിയുടെയും പ്രചോദനത്തിന്റെയും ആള്‍രൂപമാണ് നേതാജി എന്ന് മോദി ചൂണ്ടിക്കാട്ടി.
2018 ല്‍ ഗവണ്മെന്റ് ആന്‍ഡമാന്‍ ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് നാമകരണം ചെയ്തത് തന്റെ ഭാഗ്യമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. രാജ്യത്തിന്റെ വികാരങ്ങളെ മാനിച്ച് നേതാജിയുമായി ബന്ധപ്പെട്ട ഫയലുകളും ഗവണ്മെന്റ് പരസ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 26 ലെ പരേഡില്‍ ഐ.എന്‍.എ വെറ്ററന്‍സിന്റെ പങ്കാളിത്തം അഭിമാനത്തോടെ സൂചിപ്പിച്ച പ്രധാനമന്ത്രി, ഇതിലൂടെ ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ചുവപ്പ് കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയെന്ന് പറഞ്ഞു.
രക്ഷപ്പെടുന്നതിനുമുമ്പ് നേതാജി തന്റെ അനന്തരവന് ശിശിര്‍ ബോസിനോട് ചോദിച്ച വിഷമകരമായ ചോദ്യത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ”ഇന്ന്, ഓരോ ഇന്ത്യക്കാരനും അവരുടെ ഹൃദയത്തില്‍ കൈ വയ്ക്കുകയും നേതാജിയുടെ സാന്നിധ്യം അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്‍, അതേ ചോദ്യം അദ്ദേഹം കേള്‍ക്കും: നിങ്ങള്‍ എനിക്കായി എന്തെങ്കിലും ചെയ്യുമോ? ഈ പ്രവൃത്തി, ഈ ദൗത്യം, ഈ ലക്ഷ്യം ഇന്ന് ഇന്ത്യയെ സ്വാശ്രയമാക്കലാണ്. രാജ്യത്തെ ജനങ്ങള്‍, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങള്‍, രാജ്യത്തെ ഓരോ വ്യക്തിയും ഇതിന്റെ ഭാഗമാണ്. ‘
രാജ്യത്തെ ഏറ്റവും വലിയ പ്രശ്നങ്ങളായിട്ടാണ് ദാരിദ്ര്യം, നിരക്ഷരത, രോഗം എന്നിവയെ നേതാജി സുഭാഷ് ചന്ദ്രബോസ് കണക്കാക്കിയിരുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദാരിദ്ര്യം, നിരക്ഷരത, രോഗം, ശാസ്ത്ര ഉല്പാദനത്തിന്റെ അഭാവം എന്നിവയാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നങ്ങള്‍ എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമൂഹം ഒത്തുചേരേണ്ടിവരും, നാം ഒരുമിച്ച് ശ്രമിക്കേണ്ടതുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത്തിന്റെ സ്വപ്നത്തിനൊപ്പം നേതാജി സുഭാഷും സോനാര്‍ ബംഗ്ലയുടെ ഏറ്റവും വലിയ പ്രചോദനമാണെന്ന് ശ്രീ മോദി പറഞ്ഞു. രാജ്യസ്വാതന്ത്ര്യത്തില്‍ നേതാജി വഹിച്ച പങ്കാണ് , ആത്മിര്‍ഭര്‍ ഭാരത്തിന്റെ അനുധാവനത്തില്‍ പശ്ചിമ ബംഗാള്‍ വഹിക്കുന്ന പങ്കെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആത്മിര്‍ഭര്‍ ഭാരതിനെ നയിക്കുന്നത് ആത്മനിര്‍ഭര്‍ ബംഗാളും , സോനാര്‍ ബംഗ്ലയും കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: