ന്യൂദല്‍ഹി: പാക്കിസ്ഥാന് കോവിഡ് വാക്സിന് വിതരണം ചെയ്യുന്നത് ഇന്ത്യ പരിഗണിക്കുമോയെന്ന ചോദ്യത്തിന് നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇസ്ലാമബാദ് ഇതുവരെ വാക്സിനുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബംഗ്ലാദേശ്, നേപ്പാള്‍. മ്യാന്മര്, ഭൂട്ടാന്, മാല്‍ദ്വീപ് എന്നീ അയര്രാജ്യങ്ങള്ക്ക് ഇതുവരെ ‘കോവിഷീല്‍ഡ്’ വാക്സിന് നല്‍കിയിട്ടുണ്ട്. ശ്രീലങ്ക, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിക്കായി കാക്കുകയാണെന്നും വ്യക്തമാക്കി.
‘ഗവണ്മെന്റ് ടു ബിസിനസ്(ജിടുബി) എന്ന നിലയിലോ, വ്യാവസായിക അടിസ്ഥാനത്തിലോ ഇന്ത്യന്‍ നിര്‍മിത വാക്സിന് നല്‍കണമെന്ന് പാക്കിസ്ഥാന് അഭ്യര്‍ഥിച്ചതായി അറിവില്ല. ചോദ്യത്തിന്റെ ശേഷിക്കുന്ന ഭാഗം ഈ ഘട്ടത്തില്‍ സാങ്കല്പികമാണ്. അതേക്കുറിച്ച് പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ല.’-വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വെള്ളിയാഴ്ച പറഞ്ഞു.
സിനോഫാം വാക്സിന്റെ അഞ്ചുലക്ഷം ഡോസുകള്‍ പാക്കിസ്ഥാന് നല്‍കാമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായുള്ള കോവിഡ് വാക്സിന്റെ വിതരണത്തിനുള്ള ആഭ്യന്തര ആവശ്യംകൂടി മുന്‍നിര്‍ത്തി, സഖ്യരാജ്യങ്ങള്‍ക്ക് വരുന്ന ആഴ്ചകളിലും മാസങ്ങളിലും ഘട്ടം ഘട്ടമായുള്ള വാക്സിന് വിതരണം തുടരുമെന്ന് ഇന്ത്യൻ അധികൃതര്‍ അറിയിച്ചു.
വിദേശരാജ്യങ്ങള്‍ക്ക് വാക്സിന് നല്കുമ്പോള് ആഭ്യന്തര ആവശ്യത്തിനുള്ള വാക്സിനുകള്‍ ഉത്പാദകര്‍ സംഭരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങൾക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള വാക്സിൻ വിതരണം നടന്നുകൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: