കൊച്ചി: മധ്യ കേരളത്തിലെ പ്രമുഖ നേതാക്കള്‍ എല്‍ഡിഎഫിലേക്ക് എന്ന സൂചന കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നു. ഹൈക്കമാന്‍ഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച പി.സി. ചാക്കോയും കോണ്‍ഗ്രസിനെ കൈവിടാന്‍ ഒരുങ്ങുകയാണ്.
. ചാക്കോ കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് എന്ന സ്ഥാനം മാത്രമാണ് ഇപ്പോള്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയിലോ തൃശൂരിലോ സീറ്റ് ലഭിക്കുമെന്നാണ് ചാക്കോ കരുതിയത്. ഹൈക്കമാന്‍ഡ് ചാക്കോയെ പൂര്‍ണമായും കൈവിട്ടു.
ഹൈക്കമാന്‍ഡിനെതിരെയുള്ള കടുത്ത വിമര്‍ശനമാണ് ചാക്കോയെ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കിയത്. കഴിഞ്ഞ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയെ ചാക്കോ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഷീലാദീഷിതിന്റെ പിടിപ്പുകേടാണ് ദല്‍ഹി തോല്‍വിക്ക് കാരണമെന്ന് തുറന്നു പറഞ്ഞു. ഇത് രാഹുലിനെ ചൊടിപ്പിച്ചു. പിന്നീട് ചാക്കോ ‘പ്രമുഖ നേതാവായി’ ഒതുങ്ങി. നിയമാസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നാണ് ചാക്കോയുടെ ആഗ്രഹം. കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കാനിടയില്ലെന്ന് ചാക്കോയ്ക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ഇടതു മുന്നണിയിലേക്കുള്ള നീക്കം.
ശരത് പവാര്‍ കോണ്‍ഗ്രസിലായിരിക്കെ വിശ്വസ്ത ശിഷ്യനായിരുന്നു ചാക്കോ. എന്‍സിപിയിലൂടെ ഇടത് പാളയത്തില്‍ എത്തുന്നതിനാണ് ചാക്കോ ശ്രമിക്കുന്നത്. കേരളത്തിലെ എന്‍സിപിയിലെ പ്രശ്നങ്ങള്‍ക്ക് പവാര്‍ അഭിപ്രായം ചോദിക്കുന്നതും ചാക്കോയോടാണ്. സംസ്ഥാനത്ത് എന്‍സിപിക്ക് കരുത്തുള്ള നേതൃത്വം ഇല്ലെന്ന് നിലപാടാണ് പവാറിന്. ചാക്കോ പാര്‍ട്ടിയില്‍ എത്തിയാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് പവാറും കരുതുന്നു. കേരളത്തില്‍ ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കാനാണ് ശരത് പവാറിന്റെ തീരുമാനം. പാലാ വിട്ടു കൊടുത്ത് മറ്റൊരു സീറ്റ് ഇടതില്‍ നിന്ന് വാങ്ങി അതിവിശ്വസ്തനെ മത്സരിപ്പിക്കാന്‍ പവാര്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസിന് ഇത് തിരിച്ചടിയാകും.
ക്രൈസ്തവ സഭകളില്‍ ഏല്‍പ്പിച്ച മുറിവ് ഉണക്കാനുളള കോണ്‍ഗ്രസ് നേൃത്വത്തിന്റെ ദൗത്യം ലക്ഷ്യം കണ്ടില്ല. ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും വരവ് കൊണ്ട് അത് പരിഹൃതമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നില്ല. മുസ്ലിം സംഘടകള്‍ ആഗോളതലത്തിലും സംസ്ഥാനത്തും ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ യുഡിഎഫിന് കഴിയില്ലെന്നാണ് സഭ കരുതുന്നത്. കാരണം യുഡിഎഫും മുസ്ലിം സംഘടകളുടെ തടവറയിലാണെന്ന കാര്യം സഭാ നേതൃത്വം തിരിച്ചറിഞ്ഞു.
പ്രവര്‍ത്തന കേന്ദ്രം തൃശൂരാണെങ്കിലും എറണാകുളത്ത് താമസിക്കുന്ന ചാക്കോക്ക് ക്രൈസ്തവസഭ കള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് സഭയുമായി ബന്ധമുള്ളവരുടെ വിട്ടുപോകലില്‍ സഭാ ഇടപ്പെട്ടിരുന്നു. ഇപ്പോള്‍ സഭാ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്താറില്ല. അതുകൊണ്ടുതന്നെ മധ്യ കേരളത്തലെ പ്രമുഖ നേതാക്കളുടെ നിലപാട് കോണ്‍ഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: