ചെന്നൈ : നടനും സംവിധായകനുമായ കമല്‍ ഹാസന്റേത് അറപ്പുളവാക്കുന്ന വ്യക്തിത്വമെന്ന് ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. ഇന്‍സ്റ്റഗ്രാം കവിതയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തമിഴില്‍ കമല്‍ ഹാസന് അവതാരകനായിരുന്ന ബിഗ്ബോസില്‍ സുചിത്ര മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. കമല്‍ ഒരു പാവ കളിക്കാരനും മോശം സ്വഭാവത്തിന് ഉടമയുമാണെന്ന് സുചിത്രയുടെ ഇന്‍സ്റ്റഗ്രാമില്‍ ആരോപിക്കുന്നുണ്ട്. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിവാദം ആവുകയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പോസ്റ്റ് സുചിത്ര ഡിലീറ്റ് ചെയ്തു.
ബിഗ് ബോസ് ഷോയിലൂടെ കമല്‍ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രചാരണം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ബിഗ്ബോസിലെ മത്സരാര്‍ത്ഥികള്‍ക്ക് അദ്ദേഹം ഖാദി വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കമല്‍ തനിക്ക് ഖാദി വസ്ത്രങ്ങള്‍ക്ക് പകരം സിന്തറ്റിക് വസ്ത്രങ്ങള്‍ നല്കി കബളിപ്പിക്കുകയായിരുന്നുവെന്നും സുചിത്ര കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: