മറയൂര്‍: മറയൂര്‍ മൈക്കിള്‍ഗിരി സ്കൂളിലെ കമ്പ്യൂട്ടര്‍ മോണിറ്ററും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കോവില്‍കടവ് പത്തടിപ്പാലം സ്വദേശി ലക്ഷ്മണന് (19) മിഷന്‍വയല്‍ സ്വദേശി അരുണ്‍കുമാര്‍ (19) എന്നിവരുമായി തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ പത്താം തീയതി സ്കൂളിലെ പ്രധാന അധ്യാപികയുടെ മുറിയില്‍ നിന്നും ഒരു കമ്പ്യൂട്ടര്‍ മോണിറ്ററും വിദ്യാര്‍ത്ഥികള്‍ക്കായുള്ള കമ്പ്യൂട്ടര്‍ മുറിയില്‍ നിന്ന് ഒരു കമ്പ്യൂട്ടര്‍ മോണിറ്ററും ഒരു പ്രോജക്ടറും അനുബന്ധ ഉപകരണങ്ങളും മോഷണം പോയിരുന്നു. തുടര്‍ന്ന് മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്നേദിവസംതന്നെ പ്രതികളായ ചെന്നൈ സ്വദേശി വിന്‍സന്റ് പാല്‍രാജ് (22)നെയും കോവില്‍കടവ് സ്വദേശി അജയ് (22)യെയും പിടികൂടിയിരുന്നു.
പ്രതികളായ അരുണ്കുമാര്നെയും ലക്ഷ്മണനെയും ചൊവ്വാഴ്ച രാത്രിയോടുകൂടി മറയൂരില്‍ വെച്ച് തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. പ്രതികളുമായി തെളിവെടുപ്പ് നടത്തിയതില്‍ ദെണ്ടുകൊമ്പ് ഭാഗത്ത് വെച്ച് വിജനമായ കവുങ്ങിന് തോട്ടത്തില്‍ നിന്നും ഒളിപ്പിച്ചു വെച്ചിരുന്ന കമ്പ്യൂട്ടറിന്റെ അനുബന്ധ ഉപകരണങ്ങള്‍ കണ്ടെത്തി. മോഷണം പോയ മറ്റുള്ള ഉപകരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മൊത്തം അഞ്ച് പ്രതികളില്‍ നാലു പേരെ പിടികൂടിയെന്നും കിട്ടാനുള്ള ഒരു പ്രതിക്കായുള്ള തെരച്ചില്‍ ഊര്ജിതപ്പെടുത്തിയെന്നും എസ്ഐ ജി.അജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: