മുംബൈ: കോവിഷീല്‍ഡ് എന്ന കോവിഡ് പ്രതിരോധവാക്സിന്‍ നിര്‍മ്മിക്കുന്ന പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തീപിടിത്തത്തില്‍ അഞ്ച് പേര് വെന്തുമരിച്ചു. രണ്ട് തവണ ഒരേ യൂണിറ്റില്‍ തീപിടിത്തമുണ്ടായി. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ മരണം സ്ഥിരീകരിച്ചു. മൂന്ന് മണിക്കൂറെടുത്താണ് ആദ്യ തവണ തീയണച്ചത്. തുടര്‍ന്ന് വീണ്ടും തീപിടിത്തമുണ്ടായി. കാരണങ്ങള്‍ അറിവായിട്ടില്ല.
മഞ്ജ്റി കാമ്പസിലാണ് തീപിടിത്തമുണ്ടായത്. 100 ഏക്കര്‍ വിസ്തൃതിയുള്ള ക്യാമ്പസില്‍ പിംപ്രി-ചിഞ്ച്വാഡ് ഫാക്ടറിയിലാണ് വാക്സിന് ഉല്പാദിപ്പിക്കുന്നത്. വാക്സിന് ഡോസുകളും തീപിടിത്തമുണ്ടായ മഞ്ജ്റി കാംപസിലെ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നില്ല. മഞ്ജ്റി കാംപസില്‍ ഒന്‍പതോളം കെട്ടിടങ്ങള്‍ പുതുതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയില്‍ വാക്സിന് ഉല്പാദനം വര്‍ധിപ്പിക്കാനുദ്ദേശിച്ചാണ് ഈ നിര്‍മ്മാണം.
ആളുകളെ അടിയന്തരഘട്ടത്തില്‍ രക്ഷപ്പെടുത്തേണ്ട ഭാഗത്ത് നിന്നാണ് തീപടര്‍ന്നതെന്ന് പറയുന്നു. ദുരന്തവാര്‍ത്തയില്‍ താന്‍ അതീവ ദുഖിതനാണെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു. ഒക്സ്ഫോര്‍ഡും ആസ്ട്രസെനക്കയുമായി ചേര്‍ന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: