ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കൈനകരിയില്‍ താറാവ് ഉള്‍പ്പടെയുള്ള പക്ഷികള്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബില്‍ പരിശോധിക്കാനയച്ചതിന്റെ ഫലം പുറത്തുവന്നതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
കൈനകരിയില്‍ അഞ്ഞുറോളം താറാവ് അടക്കം നിരവധി പക്ഷികളാണ് ചത്തൊടുങ്ങിയത്. രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ഇന്ന് കള്ളിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൈനകരിയില്‍ മാത്രം 700 താറാവ്, 1600 കോഴി എന്നിവയെ നശിപ്പിക്കുമെന്നാണ് പ്രാഥമിക നിഗമനം.
ആലപ്പുഴയില്‍ കുട്ടനാടും, കോട്ടയം നീണ്ടൂരുമാണ് എച്ച്5എന്‍8 എന്ന വൈറസ് നേരത്തെ സ്ഥിരീകരിച്ചത്. ഇതോടെ പതിനായിരക്കണക്കിന് കോഴികളേയും താറാവിനേയുമാണ് നശിപ്പിച്ചത്. കോവിഡിനിടെ സംസ്ഥാനത്ത് പക്ഷിപ്പനിയും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാന സര്‍ക്കാരും, ജനങ്ങളും ഇപ്പോള്‍ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: