കൊച്ചി: കോവിഡ് കാല ലോക്ഡൗണിനു ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന ഒഇഎന്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനിയില്‍ തൊഴില്‍ സമരവുമായി സിഐടിയു. ശമ്പള വര്‍ദ്ധനവിനാണ് സമരം. കേവലം 68 പേര് അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന സംഘടനയിലെ 25 പേരേ സമരത്തിനുള്ളൂ. ആയിരത്തോളം പേര് ജോലി ചെയ്യുന്ന സ്ഥാപനമാണ്. കോടതി ഉത്തരവ് പോലും മറികടന്ന് ഇവിടെ ജോലിക്കു പോകുന്ന തൊഴിലാളികളെ സിഐടിയുക്കാര്‍ തടയുകയും മര്‍ദ്ദിക്കുകയുമാണ്.
അടഞ്ഞു കിടന്ന കാലത്ത് പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് ആശ്വാസമായി കമ്പനി തുറന്നപ്പോഴാണ് സമരവുമായി ഇടതു സംഘടന രംഗത്തെത്തിയത്. 50 വര്‍ഷമായി നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമാണ് കമ്പനി. കൊവിഡ് പ്രതിസന്ധിയില്‍ 10 ശതമാനം ശമ്പളം കുറച്ചു എന്ന പേരില്‍ ട്രേഡ് യൂണിയന് ഉണ്ടാക്കിയാണ് സമരം. സിഐടിയുവിന്റെ ചില നിക്ഷിപ്ത താത്പര്യങ്ങള്‍ ഇപ്പോള്‍ 1000 പേരുടെ ജോലി മുടക്കുന്ന സ്ഥിതിയാണ്.
സമരം നടത്താം, പക്ഷേ തൊഴിലാളികളെ തടയരുതെന്നാണ് കോടതി നിര്‍ദേശം. എന്നാല്‍, കമ്പനിയിലേക്കുള്ള വഴിയില്‍ കമ്പനിക്ക് പുറത്തുള്ളവരെ ഉപയോഗിച്ച് തൊഴിലാളികളെ തടയുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമാണ് സിഐടിയുക്കാര്‍. സമരക്കാരോട് കടുത്ത വിയോജിപ്പാണ് തൊഴിലാളികള്‍ക്കിടയില്‍. കൊറോണ വൈറസിനേക്കാള്‍ അപകടകാരികളാണ് ഈ സമരക്കാര്‍ എന്ന അടക്കം പറച്ചിലുകള്‍ തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: