ഞായറാഴ്ച പള്ളിയില്‍ അച്ചന് പ്രസംഗിക്കുന്നു:
”….ഇവിടെ സദാചാരത്തിന്റെ എല്ലാ അതിരുകളും ലംഘിക്കപ്പെടുന്നു.എല്ലാവരും പാപത്തില്‍ മുഴുകുന്നു. സിനിമയും ടെലിവിഷനും മൊബൈല്‍ ഫോണും മനുഷ്യനെ വഴിതെറ്റിക്കുന്നു .ഇവിടെ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സിനിമയില്‍ ലൈംഗികതയുടെ അതിപ്രസരമാണ്. സത്യവിശ്വാസികള്‍ ഇത്തരം സിനിമകള്‍ ഒഴിവാക്കണം. നമ്മളെല്ലാം സത്യവിശ്വാസികളും ദൈവഭയം എപ്പോഴും ഉള്ളവരുമാകണം. ഞാനവസാനിപ്പിക്കുകയാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാം.’
ഒരു സത്യവിശ്വാസി: ”അച്ചോ, ഒരു സംശയം.”
അച്ചന്: ”നല്ലത്.സംശയം നിന്നെ കൂടുതല്‍ സത്യവിശ്വാസിയാക്കുന്നു.”
സത്യവിശ്വാസി: ”ഏത് തീയേറ്ററിലാണച്ചോ ആ സിനിമ?”
പ്രതികരിക്കാൻ ഇവിടെ എഴുതുക: