ന്യൂദല്‍ഹി: സ്റ്റാര്‍ട്ടപ്പുകളെയും മുളച്ചുവരുന്ന പുതു സംരംഭകരെയും നവീനമായ ബിസിനസ് ആശയങ്ങളിലേക്ക് പോകുന്നതിനുള്ള പ്രചോദനം നല്കാന് ആയിരം കോടിരൂപയുടെ ഫണ്ട് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രാരംഭ് എന്ന സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജനജീവിതം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും മോദി പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കത്തിനാവശ്യമായ ഫണ്ട് നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് 1000 കോടിയുടെ സ്റ്റാര്‍ട്ടപ് ഇന്ത്യ സീഡ് ഫണ്ട് രൂപകരിച്ചിരിക്കുന്നതെന്നും മോദി വ്യക്തമാക്കി. ഇത് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ മുളച്ചുപൊന്താനും അവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും മോദി സൂചിപ്പിച്ചു.
മോദി 2016 ആരംഭിച്ച ഈ സ്റ്റാര്‍ട്ടപ് ഉച്ചകോടി അഞ്ചാം വയസ്സിലേക്ക് കടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: