വാഷിംഗ്ടണ്‍: ബഹായ് മതവിശ്വാസികളെ അടിച്ചമര്‍ത്തുന്ന ഇറാന് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യകാര്യ സമിതി(യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം -യുഎസ്സിഐആര്‍എഫ്).
ഇറാനിലെ ഹൊര്‍മോസ്ഗന്‍ പ്രശ്യയിലെ കോടതി ഇക്കഴിഞ്ഞ ഡിസംബര്‍ 24ലെ വിധിയില്‍ മതപരമായി സംഘടിക്കുന്നതില്‍ നിന്നും എട്ട് ബഹായ് മതവിശ്വാസികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ബഹായ് വിശ്വാസികള്‍ ബാന്റര്‍ അബ്ബാസ് സ്വദേശികളാണ് . ആന്റിഷേ സജ്ജദിയെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൗണ്‍സലിംഗില്‍ പങ്കെടുക്കാനും കോടതി ഇവരോട് നിര്‍ദേശിച്ചിരിക്കുകയാണ്.
നേരത്തെ ഇറാനിലെ കോടതി ഇവേല് ടൗണില്‍ ബഹായ് മതക്കാര്‍ സ്വന്തമായി ഭൂമി വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. ഇവിടെ ബഹായ് മതവിശ്വാസികള്‍ പണിത 50ഓളം വീടുകള്‍ തകര്‍ക്കുകയും ഭൂമി ഇറാന് സര്‍ക്കാരിന് തിരിച്ചുനല്‍കുകയും ചെയ്ത അക്രമികളെ ഇറാനിലെ കോടതി വെറുതെവിടുകയും ചെയ്തു.
‘ ബഹായ് മതക്കാരോടുള്ള ഇറാന്റെ കടുത്ത പീഡനത്തെ നേരിടാന്‍ തയ്യാറുള്ള സമാനമനസ്കരായ സര്‍ക്കാരുകളുമായി യുഎസ് ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്ന് യുഎസ്സിഐആര്‍എഫ് അധ്യക്ഷ ഗെയ്ല് മന്ചിന് പറഞ്ഞു. ഇറാനില്‍ നടക്കുന്ന ഇത്തരം മതസ്വാതന്ത്ര്യലംഘനം വരാനിരിക്കുന്ന യുഎസ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
ഇസ്ലാമില്‍ നിന്നും വഴിതെറ്റിപ്പോയ ഒരു വിഭാഗമായാണ് ഇറാന് സര്‍ക്കാര്‍ ബഹായ് മതക്കാരെ കാണുന്നത്. ദശകങ്ങളായി ഈ മതവിഭാഗങ്ങളെ ഇറാന് സര്‍ക്കാര്‍ പീഡിപ്പിക്കുകയാണ്. ഇറാനില്‍ വിദ്യാഭ്യാസത്തിലേര്പ്പെടുന്നതില് പോലും നിയന്ത്രിച്ചിരിക്കുകയാണ്. ബഹായ് മതക്കാരുടെ ബിസിനസ് കേന്ദ്രങ്ങള്‍ ഇറാന് പട്ടാളക്കാര്‍ നിരന്തരമായി പരിശോധന നടത്തി അടച്ചുപൂട്ടുകയാണ്. ബഹായ് മതവിശ്വാസികളെ കൂട്ടമായി അറസ്റ്റ് ചെയ്യുന്നുവെന്ന് മാത്രമല്ല, അവരുടെ വീടുകളില്‍ പതിവായി റെയ്ഡുകളും നടത്തുന്നു. ഈയിടെ ദേശീയപൗരത്വത്തിനുള്ള തിരിച്ചറിയല്‍ കാര്‍ഡില്‍ മറ്റുള്ളവര്‍ എന്ന ഓപ്ഷന് ഇറാന് സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനാല്‍ നിലനില്പിനായി പലപ്പോഴും സ്വന്തം മതവിശ്വാസത്തെപ്പറ്റി കള്ളം പറയേണ്ട അവസ്ഥയും ബഹായ്ക്കാര്ക്കുണ്ട്. യുഎസ്സിഐആര്‍എഫ് ഇത് സംബന്ധിച്ച് നടത്തിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ഇറാനിലെ ബഹായ് മതവിശ്വാസികളുടെ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നതിനെ അപലപിച്ച് യുഎസ് ജനപ്രതിനിധി സഭ ഡിസംബറില്‍ പ്രമേയം പാസാക്കിയിരുന്നു.
യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് ഡിസംബറില്‍ ഇറാനെ പ്രത്യേക ആശങ്കയുള്ള രാഷ്ട്രങ്ങളുടെ (സിപിസി) പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രാഷ്ട്രങ്ങളെയാണ് സിപിസി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇറാനെ സിപിസി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് നേരത്തെ യുഎസ്സിഐആര്‍എഫ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ നടപടി. ബഹായികളെ നിരന്തരം അവരുടെ മനസ്സുമാറ്റാന്‍ ശ്രമിക്കുകവഴിയും ബഹായ് മതക്കാരെ അവധി ദിനാചരണത്തില്‍ നിന്ന് വിലക്കുക വഴിയും മതസ്വാതന്ത്ര്യം ഹനിക്കുന്നതില്‍ കുപ്രസിദ്ധമായ രാജ്യങ്ങളില്‍ ഇറാന് ഉള്‍പ്പെടുന്നുവെന്ന് യുഎസ്സിഐആര്‍എഫ് കമ്മീഷണര്‍ കൂടിയായ ഗെയ്ല് മന്ചിന് പറയുന്നു. സമാധാനപരമായി വിശ്വാസം പിന്തുടരുന്ന ന്യൂനപക്ഷസമുദായക്കാരായ ബഹായികളെ നിരന്തരം പീഡിപ്പിക്കുന്ന ഇറാന്സര്ക്കാരിലന യുഎസ് നിലയ്ക്ക് നിര്‍ത്തണമെന്നും ഗെയ്ല് മന്ചിന് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: