ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിനേഷന് നടപടികള്‍ക്ക് തുടക്കമിട്ട് ആദ്യം പ്രതിരോധ മരുന്ന് സ്വീകരിച്ചത് ശുചീകരണത്തൊഴിലാളി. ദല്‍ഹി സ്വദേശിയായ തൊഴിലാളി എയിംസില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ സാന്നിധ്യത്തിലാണ് വാക്സിന് സ്വീകരിച്ചത്. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയും ഇതോടൊപ്പം വാക്സിനേഷന് സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ലേകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് നടപടികള്‍ക്ക് തുടക്കമിട്ടത്. രാജ്യത്തിന് ഇത് അഭിമാന നിമിഷമാണ്. രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍. വാക്സിന് സ്വീകരിച്ചാലും മാസ്ക് ഉള്‍പ്പടെയുള്ള കൊറോണ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
28 ദിവസത്തെ ഇടവേളയില്‍ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം മാത്രമെ വാക്സിന് പ്രതിരോധ ശേഷി കൈവരിക്കുകയുള്ളൂ. മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് വാക്സിന് നല്‍കുക. ഒരു വാക്സിന് വിതരണകേന്ദ്രത്തില്‍ പ്രതിദിനം നൂറ് പേര്‍ക്ക് വീതമാണ് വാക്സിന് വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം നല്‍കുക. വാക്സിന് എതിരെയുള്ള ദുഷ് പ്രചാരങ്ങള്‍ക്ക് ആരും ചെവികൊടുക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: