ആലപ്പുഴ: കെഎസ്ഡിപിക്ക് ധനസഹായങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയില്‍നിന്ന് 150 കോടിയുടെ ധനസഹായത്തോടു കൂടി കെ.എസ്ഡിപിയുടെ മാനേജ്മെന്റില്‍ കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകുമെന്നും ഇക്കൊല്ലം തറക്കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയ രോഗികള്‍ക്ക് അനിവാര്യമായതും 250 രൂപ കമ്പോള വില വരുന്നതുമായ ആറിനം മരുന്നുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
15 പുതിയ ഫോര്‍മുല മരുന്നുകള്‍ പുതുതായി 2021-22ല്‍ കമ്പോളത്തിലിറങ്ങുമെന്നും ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേഷനോടെ ഏഷ്യന്‍- ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിക്കും.നോണ്‍ ബീറ്റ ലാക്ടം ഇന്‍ജക്ടബിള്‍ യൂണിറ്റ് ഈ വര്‍ഷം ഉദ്ഘാടനം ചെയ്യുന്നതോടെ ഉത്പാദന ശേഷി 250 കോടി രൂപയായി മാറുമെന്നും നിലവിലുള്ള പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് 15 കോടി അനുവദിക്കുമെന്നും ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: