തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കല്ലമ്പലം മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനില്‍ ആതിര (24)ആണ് വീട്ടിലെ ബാത്ത്റൂമില്‍ കഴുത്തു മുറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ആതിരയുടെ കൈ ഞരമ്പുകളും മുറിഞ്ഞിട്ടുണ്ട്. ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. വര്‍ക്കല വിളഭാഗം സ്വദേശിനിയാണ് ആതിര. ഒന്നര മാസം മുന്‍പായിരുന്നു വിവാഹം.
രാവിലെ എട്ടിന് ആതിരയുടെ ഭര്‍ത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയില്‍ പോയിരുന്നു. 10 മണിയോടെ വെന്നിയൊടു താമസിക്കുന്ന ആതിരയുടെ അമ്മ മകളെ കാണാന്‍ എത്തിയെങ്കിലും വീട്ടില്‍ ആരെയും കണ്ടില്ല.
ശരത് എത്തിയ ശേഷം വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോഗ് സ്ക്വഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കല്ലമ്പലം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: