വാഷിങ്ടൺ: ചൈനീസ് മൊബൈൽ നിർമാതാക്കളായ ഷവോമിയെ അമേരിക്കൻ സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തി. ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപി. ഷവോമി അടക്കം ഒമ്പത് കമ്പനികളെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനികളിൽ നിക്ഷേപം നടത്തുന്നതും അമേരിക്ക നിരോധിക്കും.
ചൈനയിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ നിമാതാക്കളാണ് ഷവോമി. അമേരിക്കൻ നടപടിയെത്തുടർന്ന് ഹോങ്കോങ് വിപണിയിൽ ഷവോമിയുടെ ഓഹരികൾ പതിനൊന്ന് ശതമാനം ഇടിഞ്ഞു. ഇന്ത്യയിലടക്കം വിപണിയിലെ മുമ്പന്മാരാണ് ഷവോമി. മൊബൈൽ ഫോണുകൾക്ക് പുറമേ വിവിധ ഇലക്ട്രോണിക ഉത്പന്നങ്ങൾ സ്മാർട്ട് ടിവി അടക്കം ഷവോമി നിർമിക്കുന്നുണ്ട്.
ദേശീയ സുരക്ഷയുടെ ഭാഗമായി അമേരിക്കയിൽ ചൈനീസ് കമ്പനികൾക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഏറ്റവും പുതിയ സംഭവ വികാസമാണ് ഷവോമിക്കും മറ്റ് കമ്പനികൾക്കും എതിരെയുള്ള അമേരിക്കൻ നടപടി. ഏതാണ്ട് പത്ത് വർഷം മുമ്പാണ് ചൈനീസ് കോടീശ്വരൻ ലീ ജുൻ സഹസ്ഥാപകനായി ഷവോമി സ്ഥാപിതമായത്. കമ്യൂണിസ്റ്റ് ചൈനീസ് മിലിട്ടറി കമ്പനി എന്നാണ് അമേരിക്ക ഷവോമിയെ സൂചിപ്പിക്കുന്നത്.
ചൈനയിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണക്കമ്പനിയായ ചൈന നാഷണൽ ഓഫ്ഷോർ ഓയിൽ കോർപ്പറേഷനെയും കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: