തിരുവനന്തപുരം : സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഈ വര്‍ഷത്തോടെ അവസാനിക്കും. ഉത്പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരുശതമാനം പ്രളയ സെസ്സിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കും. ഇത് ഇനി തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി തോമസ് ഐസക്.
കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് 19 വാട്ടര്‍ ജെട്ടികള്‍ ഈ മാസം തന്നെ ഉദ്ഘാനം ചെയ്യും. ജര്‍മ്മന്‍ സഹായത്തോടെയാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നത്.രണ്ടാംഘട്ടമായാണ് പദ്ധതി അടുത്തവര്‍ഷം തുറന്നുകൊടുക്കാന്‍ ഒരുങ്ങുന്നത്.
കൊച്ചി പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറ വരെയുള്ള ലൈന്‍ 2021-22 പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് വിട്ടു കൊടുക്കും. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും കാക്കനാട് ഐടി സിറ്റിവരെ മെട്രോറെയില്‍ വികസനത്തിനും പ്രത്യേകം വകയിരുത്തിയിട്ടുണ്ട്. 1957 കോടി ചെലവാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ശബരിമല വിമാനത്താവളം, ഇടുക്കി- വയനാട് എയര്‍സ്ട്രിപ്പുകള്‍ക്കുമായി ഒമ്പത് കോടി വിലയിരുത്തി. സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിയുടെ പരിസ്ഥിതി അനുമതി നേടി ഭൂമിയെടുക്കലിലേക്ക് കടക്കും. ശബരിപാത നിര്‍മാണ പദ്ധതിയുടെ ചെലവിന്റെ പകുതി കിഫ്ബി വഹിക്കും.
അന്യ സംസ്ഥാന ഭാഗ്യക്കുറികളെ അനുവദിക്കില്ല. ഇതര സംസ്ഥാന ഭാഗ്യക്കുറികള്‍ സംസ്ഥാനത്ത് വില്ക്കാന് ഈ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ലോട്ടറികള്‍ക്കുള്ള പ്രൈസ് സ്ലാബിലും മാറ്റം വരുത്തിയിട്ടുണ്ട്. വില്‍പ്പനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ക്ഷേമാനുകൂല്യങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. ലോട്ടറി മാഫിയയെ പ്രതിരോധിക്കലാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതില്‍ പറയുന്നുണ്ട്.
റബ്ബറിന്റെ തറവില കൂട്ടിയതായി ധനമന്ത്രി തോമസ് ഐസക്. നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണവിലയും കൂട്ടിയിട്ടുണ്ട്. പുതുക്കിയ വില ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും. റബ്ബറിന്റെ താങ്ങുവില 170 രൂപയായി ഉയര്‍ത്തുന്നുവെന്നാണ് തോമസ് ഐസക് പ്രഖ്യാപിച്ചത്. നെല്ലിന്റെ സംഭരണവില 28 രൂപയായി ഉയര്‍ത്തി. നാളികേരത്തിന്റെ സംഭരണവില 27 രൂപയില്‍ നിന്ന് 32 രൂപയായി ഉയര്‍ത്തി.
കാന്‍സര്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ കെഎസ്ഡിപിയില്‍ പ്രത്യേക പാര്‍ക്ക്. 2021- 22 വര്‍ഷത്തില്‍ കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുമെന്നും പദ്ധതിക്ക് ഇക്കൊല്ലം തറക്കല്ലിടും.
ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കെഎസ്ഐഡിയും ചേര്‍ന്ന് ലൈഫ് സയന്‍സ് പാര്‍ക്കില്‍ 230 കോടിയുടെ മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് സ്ഥാപിക്കുന്നുണ്ട്. നീതി ആയോഗിന്റെ അംഗീകാരം ലഭിച്ച ഈ പദ്ധതിയ്ക്കായി 24 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
അവയവ മാറ്റ ശസ്ത്രക്രിയ രോഗികള്‍ക്ക് അനിവാര്യമായതും 250 രൂപ കമ്പോള വില വരുന്നതുമായ ആറിനം മരുന്നുകള്‍ മുഖ്യമന്ത്രിയുടെ നൂറ് ദിന കര്‍മ്മ പിരപാടിയുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കും.
സ്കൂള്‍ പശ്ചാത്തല വികസനത്തിന് 120കോടി അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സ്കൂളുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. സ്കൂള്‍ യൂണിഫോമിന് 105 കോടി അനുവദിക്കും. സ്കൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് വേതനത്തില്‍ 50 രൂപ അധികം അനുവദിച്ചു. പ്രീപ്രൈമറി ആയമാര്‍ക്ക് 10വര്‍ഷം വരെ 500 രൂപയും 10 വര്‍ഷത്തിന് മുകളില്‍ 1000 രൂപയും കൂട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: