തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് തുടക്കമായി. ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത് പാലക്കാട് ജിഎച്ച്എസ്സിലെ സ്നേഹ എന്ന എഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കവിത ചൊല്ലി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
ക്ഷേമപെന്ഷന് 1600 രൂപയായ് ഉയര്‍ത്തിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ സംസ്ഥാനത്തിന് സാധിച്ചു. ആദ്യഘട്ടത്തില്‍ കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ സംസ്ഥാനത്തിന് സാധിച്ചു. എന്നാല്‍ വ്യാപനം ഇപ്പോള്‍ ഉയന്നു. പക്ഷേ മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. കോവിഡിനെതിരെ പോരാടിയ എല്ലാ മുന്നണി പോരാളികളേയും അഭിനന്ദിക്കുന്നതായും തോമസ് ഐസക് പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികമായി അനുവദിക്കും. കിഫ്ബി പദ്ധതികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കും. എട്ട് ലക്ഷം തൊഴില്‍ അവസങ്ങള്‍ ഈ വര്‍ഷത്തില്‍ ഉണ്ടാക്കും.
കോവിഡാനന്തര കേരളത്തിന് ഉണര്‍വേകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ അറിയിച്ചിരുന്നു.
സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പാക്കുന്നതായിരിക്കും ഈ സര്‍ക്കാരിന്റെ കാലത്തെ അവസാന ബജറ്റെന്നും നിരവധി ക്ഷേമപദ്ധതികള്‍ പ്രതീക്ഷിക്കാവുന്നതാണ്.
തെരഞ്ഞെടുപ്പ് കാലത്ത് കൈയടി നേടാന്‍ മാത്രമുള്ള ബജറ്റായിരിക്കില്ല. പാവപ്പെട്ടവരുടെ ക്ഷേമം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കൊപ്പം ദീര്‍ഘകാലത്തേക്ക് കേരളത്തെ പരിവര്‍ത്തനം ചെയ്യുന്നതിന് അടിസ്ഥാനപരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്നുമാണ് ബജറ്റ് അവതരണത്തിന് മുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
കടമെടുപ്പില്‍ വേവലാതി വേണ്ട. പ്രതിപക്ഷം ജനങ്ങളില്‍ ഭീതിയുണ്ടാക്കുകയാണ്. സംസ്ഥാനം കടമെടുക്കുന്നത് നിബന്ധനകള്‍ക്കുള്ളില്‍ നിന്നാണ്. കോവിഡ് തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടവരെ സഹായിക്കാനുള്ള പദ്ധതികളും ഉണ്ടാവുമെന്നും ധനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: