ബംഗളൂരു: ബ്രിട്ടനില്‍നിന്ന് സിനിമാചിത്രീകരണം കഴിഞ്ഞ് തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനമിറങ്ങിയശേഷം ബംഗളൂരു വിമാനത്താവളത്തില്‍ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം ലഭിച്ചാലേ കൊവിഡിന്റെ വകഭേദമാണോ എന്നുള്ളത് വ്യക്തമാകൂ.
നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇന്റോ-ബ്രിട്ടീഷ് സിനിമയായ ‘ഫൂട്ട് പ്രിന്റ്സ് ഓണ്‍ ദ് വാട്ടര്‍’-ന്റെ ചിത്രീകരണത്തിനായാണ് നടി യുകെയിലെത്തിയത്. ബംഗളൂരു മെഡിക്കല്‍ കോളജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ ഐസൊലേഷനിലാണ് നടയിപ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: