കൊല്‍ക്കൊത്ത: ബംഗാളിലേക്ക് കൊറോണ വാക്സിന് കൊണ്ടുവന്ന വാഹനം മതമൗലികവാദികള്‍ തടഞ്ഞു. തൃണമൂല്‍കോണ്‍ഗ്രസിന്റെ മന്ത്രിയുടെ നേതൃത്വത്തിലായിരുന്നു വഴി തടയല്‍.
കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രതിഷേധിച്ചതാണെന്നാണ് സമരക്കാരുടെ വിശദീകരണം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ബന്‍കുര, പുരുലിയ പ്രദേശങ്ങളിലേക്ക് വാക്സിനുമായി പോയ വാഹനമാണ് സംസ്ഥാന ലൈബ്രറി മന്ത്രി സിദ്ദിഖുള്ള ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്.
വാഹനം തകര്‍ത്ത് വാക്സിനുകള്‍ നശിപ്പിക്കാന്‍ നടത്തിയ സമരക്കാരുടെ ശ്രമം പക്ഷെ വിജയിച്ചില്ല. അപ്പോഴേക്കും പൊലീസ് ഇവരെ സംഭവസ്ഥലത്ത് നിന്നും മാറ്റി. ഏകദേശം 31000 ഡോസ് വാക്സിനാണ് വാഹനത്തിലുണ്ടായിരുന്നത്.
ജനവരി 16 വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ബുധനാഴ്ച സംസ്ഥാനങ്ങളില്‍ ആദ്യബാച്ച് വാക്സിനുകള്‍ അയക്കുകയായിരുന്നു. എന്നാല്‍ ഇത് തടയാന്‍ മന്ത്രി സിദ്ദിഖുള്ള ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം ദേശീയപാതയില്‍ എത്തി. പൊലീസ് അകമ്പടിയോടെ ദേശീയ പാതയില്‍ എത്തിയ വാക്സിന് നിറച്ച വാഹനം ഇവര്‍ തടഞ്ഞു. പല തവണ പൊലീസ് അപേക്ഷിച്ചിട്ടും മന്ത്രിയും സംഘവും വാഹനം വിട്ടയച്ചില്ല. തുടര്‍ന്ന് പൊലീസുകാര്‍ എസ്പിയെ വിളിച്ചു. എസ്പി അപേക്ഷിച്ചി്ട്ടും മന്ത്രി വഴങ്ങിയില്ല. ഒടുവില്‍ വാഹനം ദേശീയപാതയില്‍ നിന്നും വഴിതിരിച്ച് വിടേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: