തൃശൂർ: അമ്മയുടെ കണ്ണ് ചവിട്ടിത്തകര്‍ത്ത മകനെതിരെ കേസെടുത്ത് പോലീസ്. കാക്കശേരി പുളിഞ്ചേരി പിടിപാലത്തിന് സമീപം പുത്തൂര്‍ വീട്ടില്‍ ജോണിയുടെ ഭാര്യ മേരി(71)യുടെ കണ്ണാണ് മദ്യപിച്ചെത്തിയ മകന് ബൈജു ചവിട്ടി തകര്‍ത്തത്. അമ്മയെ അടിച്ച് അവശയാക്കുകയും ചെയ്തിരുന്നു. മേരിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. കുടുംബത്തിന്റെ പാരാതിയില്‍ പാവറട്ടി പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച മദ്യപിച്ചെത്തിയ മകന് വഴക്കാരംഭിച്ചതോടെ മേരി പോലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ വൈരാഗ്യത്തില്‍ അടുത്ത ദിവസവും ബൈജു മദ്യപിച്ചെത്തി മര്‍ദ്ദിക്കുയായിരുന്നു. താഴെത്തള്ളിയിട്ട് മുഖത്ത് ചവിട്ടിയപ്പോഴാണ് കണ്ണിന് പരിക്കേറ്റതെന്ന് മേരി പറയുന്നു.
അതേസമയം ബൈജുവിനെതിരെ പരാതിയുമായി സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ തിങ്കളാള്ച പരാതിയില്ലെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്നും പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നും അറിയിച്ച് പോലീസ് മടക്കി അയച്ചു. എന്നാല്‍ സംഭവം വിവാദമാകുമെന്ന് മനസിലായതോടെ ചൊവ്വാഴ്ച പോലീസ് മേരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. എങ്ങനെയെങ്കിലും മകന്റെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിക്കണമെന്ന് മേരി പോലീസിനോട് അപേക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: