പാലക്കാട്: വാളയാര്‍ കേസ് അന്വേഷിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജനവരി 26 മുതല്‍ അനിശ്ചിതകാലസമരം തുടങ്ങാന്‍ സമര സമിതി.
പിണറായി സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും രണ്ട് പെണ്‍കുട്ടികളെ നഷ്ടമായ അമ്മ അതില്‍ പൂര്ണ്ണതൃപ്തയല്ല. കേസ് അട്ടിമറിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന വളരെക്കാലമായുള്ള അമ്മയുടെ ആവശ്യം ഏറ്റെടുത്ത് സമരം നടത്താനൊരുങ്ങുകയാണ് വാളയാര്‍ സമരസമിതി.
അന്വേഷണോദ്യോഗസ്ഥനായ സോജന് കേസ് അട്ടിമറിച്ചെന്നാണ് ആരോപണം. സോജനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തെരുവില്‍ കിടന്ന് മരിക്കാനുമൊരുക്കമാണെന്ന് പെണ്‍കുട്ടികളുടെ അമ്മ പറയുന്നു. അന്വേഷണത്തില്‍ കൃത്രിമം കാണിച്ചുവെന്ന് പൊലീസും കോടതിയും അംഗീകരിച്ചിട്ടും കുറ്റവാളികള്‍ക്ക് ശിക്ഷ നല്കാത്തതെന്തെന്നാണ് പെണ്‍കുട്ടികളുടെ അമ്മ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ സമവുമായി മുന്നോട്ട് പോകാനാണ് സമരസമിതി തീരുമാനം.
2017 ജനവരിയിലാണ് 13ഉം ഒമ്പതും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗത്തെ തുടര്‍ന്ന് ആത്മഹത്യയെന്നാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ പോക്സോ കോടതി കുറ്റവിമുക്തരാക്കി. പ്രിതകള്ക്ക് സിപിഎം ബന്ധം ആരോപിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരാണ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: