കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു. മന്ത്രിസഭ പുനഃസംഘടനക്കായാണ് മന്ത്രിമാരുടെ രാജി. മന്ത്രിമാരുടെ രാജി ഉപപ്രധാനമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി
പാര്‍ലമെന്റും സര്‍ക്കാറും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള കുവൈറ്റ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഴുവന്‍ മന്ത്രിമാരുടെയും രാജി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. വൈകീട്ട് സീഫ് പാലസിലെത്തി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിര്‍ അല്‍ അലി അസ്സബാഹ് ആണ് മുഴുവന്‍ മന്ത്രിമാരുടെയും രാജി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്.
നേരത്തെ പ്രധാനമന്ത്രിക്കെതിരെയും പുതിയ കുവൈറ്റ് സര്‍ക്കാരിനെതിരെയും 50 അംഗ പാര്‍ലമെന്റില്‍ 38 എംപിമമാരും കുറ്റവിചാരണക്ക് നോട്ടീസ് നല്‍കിയിരുന്നു. പ്രശ്നക്കാരായ മന്ത്രിമാരെ മാറ്റിയില്ലെങ്കില്‍ സര്‍ക്കാറിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് എംപിമമാരുടെ നിനലപാട്. ഡിസംബര്‍ 14നാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റത്. ഒരുമാസം തികയുന്നതിന് മുമ്പാണ് മുഴുവന്‍ മന്ത്രിമാരും രാജിവെക്കുന്നത്. ഈ സര്‍ക്കാരുമമായി യാതൊരു തരത്തിലും ഒത്തുപോകില്ലെന്ന നിലപാടിലാണ് എംപിമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: