ന്യൂദല്‍ഹി: രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 12,584 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കേരളത്തിലാണ് രോഗികള്‍ കൂടുതല്‍ (3,110) പേര്.മഹാരാഷ്ട്രയില്‍ 2,438 പേര്‍ക്കും, ചത്തീസ്ഗഡില്‍ 853 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
ആകെ രോഗമുക്തരുടെ എണ്ണം 1.01 കോടി (10,111,294) ആയി ഉയര്‍ന്നു. 96.49%ആണ് രോഗമുക്തി നിരക്ക്. ചികിത്സയില്‍ ഉള്ളവരുടെയും ആകെ രോഗബാധിതരുടെയും എണ്ണം തമ്മിലുള്ള അന്തരം 98,94,736 ആയി.
കഴിഞ്ഞ 24 മണിക്കൂറില്‍ 18,385 പേരാണ് രോഗ മുക്തരായത്. പുതുതായി രോഗമുക്തരായവരുടെ 80.50 % വും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. 4,286 പേര് രോഗ മുക്തരായ മഹാരാഷ്ട്രയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ മുന്നില്‍. കേരളത്തില്‍ 3,922 പേരും, ഛത്തീസ്ഗഡില്‍ 1,255 പേരും രോഗ മുക്തരായി.
24 മണിക്കൂറിനിടെ 167 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 62.28% അഞ്ച് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് – 40 പേര്. കേരളത്തില്‍ 20 ഉം, പശ്ചിമബംഗാളില്‍ 16 പേരും മരിച്ചു.
യുകെയില്‍ നിന്നുള്ള ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 96 ആയി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ പുതിയ ഇനം വൈറസ് ബാധ ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: