വാഷിംഗ്ടണ്‍: ക്യൂബയെ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക. അഞ്ചു വര്‍ഷത്തിനുശേഷമാണ് ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്‌ട്രമായി യുഎസ് വീണ്ടും പ്രഖ്യാപിച്ചത്. ഇറാൻ, വടക്കൻ കൊറിയ, സിറിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ആഗോള ഭീകരതയെ സംരക്ഷിക്കുന്നവരുടെ പട്ടികയിൽ ക്യൂബയെ ഉൾപ്പെടുത്തിയത്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ക്യൂബ ആഗോള ഭീകരവാദത്തെ തുടര്‍ച്ചയായി സഹായിച്ചു കൊണ്ടിരിക്കുകയാണെന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചു. കാസ്ട്രോ ഭരണകൂടം തങ്ങളുടെ ജനങ്ങളെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന വിഭവങ്ങൾ നിഷേധിക്കുന്നതിലും വെനസ്വേലയിലും പടിഞ്ഞാറൻ അർദ്ധഗോളത്തിലും ക്യൂബൻ സർക്കാരിന്റെ മോശം ഇടപെടലിനെ പ്രതിരോധിക്കുന്നതിലും ട്രംപ് സർക്കാർ തുടക്കം മുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അതിനാൽ രാജ്യാന്തര ഭീകരതയ്‌ക്കുള്ള പിന്തുണയും അമേരിക്കയെ അട്ടിമറിക്കുന്നതും ക്യൂബ അവസാനിപ്പിക്കണമെന്നും പോംപിയോ ആവശ്യപ്പെട്ടു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന ഉറപ്പു പാലിക്കാത്തതിനാലാണു ക്യൂബയെ വീണ്ടും എസ്എസ്ടി പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. അധികാരം ഒഴിയാന്‍ ഒമ്പതു ദിവസം മാത്രം ബാക്കിനില്‍ക്കെയാണു ട്രംപ് ഭരണകൂടം ക്യൂബയ്‌ക്കു മേല്‍ പ്രതികാര നടപടി സ്വീകരിച്ചതാണ് പ്രത്യേകത. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയില്‍ അപലപിച്ചു.
1982ലാണ് അമേരിക്ക ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഇടതുഗ്രൂപ്പുകളെ ഫിഡല്‍ കാസ്‌ട്രോ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നു കാണിച്ചായിരുന്നു നടപടി. അഞ്ചു വര്‍ഷത്തിനുശേഷം ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്‌ട്രമായി അമേരിക്ക വീണ്ടും പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: