കോട്ടയം: കേരള ജനപക്ഷം യുഡിഎഫിലേക്കെന്ന് വ്യക്തമാക്കി ചെയര്മാന് പി.സി. ജോര്‍ജ്ജ് എംഎല്‍എ. കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിലാണ് പി.സി. ജോര്‍ജ്ജ് നിലപാട് അറിയിച്ചത്. ജനപക്ഷത്തിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പാര്‍ട്ടിയിലെ അഞ്ചംഗ സമിതിയെ ചുമലപ്പെടുത്തിയിട്ടുണ്ട്. 11ലെ യോഗത്തിനുശേഷം യുഡിഎഫ് നിലപാട് അറിയിക്കും. കോണ്‍ഗ്രസിലെ ചിലരുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ല. അത് സ്വാഭാവികമാണെന്നും ജോര്‍ജ്ജ് പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഉമ്മന്‍ചാണ്ടി നയിക്കണമെന്നാണ് ആഗ്രഹം. ചെന്നിത്തല കോണ്‍ഗ്രസിലെ മികച്ച നേതാവാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ സമരം നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്‍നിരയിലുണ്ടാവണം. ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായവ്യത്യാസമൊന്നുമില്ലെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു. മകന് ഷോണ്‍ ജോര്‍ജ്ജും മുഖാമുഖത്തില്‍ പങ്കെടുത്തു. കോട്ടയവും പുതുപ്പള്ളിയും ഒഴികെ ഏതു മണ്ഡലത്തിലും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: