ഭാരതത്തെ പോലെ എല്ലാ മതസ്ഥരെയും ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന രാജ്യത്ത് സഹിഷ്ണുതയും സര്‍വ്വധര്‍മ്മ സമഭാവനയും അടിസ്ഥാനശിലകളായി സര്‍വ്വാശ്ലേഷിയായ സംസ്കാരം നിലകൊള്ളുമ്പോള്‍ അതിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന രീതിയിലാണ് ഹലാല്‍ സാമ്പത്തിക സംവിധാനം രൂപം കൊള്ളുന്നത്.
മതപരിവര്‍ത്തനത്തിനും ഭീകരപ്രവര്‍ത്തനത്തിനും ഉള്ള സ്രോതസ്സായി മാറുന്ന ഹലാല്‍ സമ്പ്രദായം ഭാരതത്തിന്റെ ഭരണഘടനയ്ക്ക് പൂര്‍ണ്ണമായും വിരുദ്ധമാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും ജീവിതത്തിന്റെ കാര്യത്തിലും വിവേചനം പാടില്ലെന്നാണ് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നത്. വംശം, വര്‍ഗ്ഗം, ഭാഷ, ജാതി, മതം, ലിംഗം എന്നിവയുടെ പേരില്‍ വിവേചനം പാടില്ല. മറ്റു മതസ്ഥരോ, നിരീശ്വരവാദിയെ കശാപ്പു ചെയ്യുന്ന മാംസം ഭക്ഷിക്കില്ലെന്ന് ഒരുവിഭാഗം വാശി പിടിക്കുന്നത് ഭരണഘടനയുടെ തന്നെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണ്.
ഹലാല്‍ സര്ട്ടിഫിക്കേഷന് ഇല്ലാത്തവരെ ബഹിഷ്ക്കരിക്കുന്ന പ്രവണത ഇന്ന് മറ്റു മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്ക്കരിക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. കഴിഞ്ഞ പെരുന്നാള്‍കാലത്ത് കൊറോണ ദുരന്തത്തിന് ഇടയിലും കര്‍ണ്ണാടകത്തിലെ ഹിന്ദു കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ മുസ്ലീം സ്ത്രീകളെ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമിച്ച സംഭവവും ഉണ്ടായി. തമിഴ്നാട്ടില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ബുര്‍ഖ വില്‍ക്കുന്ന കട തുടങ്ങിയ ഹിന്ദു വ്യാപാരി ആക്രമിക്കപ്പെട്ടതും ഈ രീതിയില്‍ വേണം കാണാന്‍.
ദക്ഷിണേന്ത്യയില്‍ ഹിന്ദു സമുദായത്തിലെ ഏതെങ്കിലും ഉപജാതികള്‍ കശാപ്പുകാരല്ല. അതേസമയം, ഉത്തരേന്ത്യയില്‍ ഘാതിക്, വല്മീകി തുടങ്ങിയ സമുദായങ്ങള്‍, സിഖ് മതത്തിലെ ഒരു വിഭാഗം എന്നിവര്‍ മൃഗങ്ങളെ കശാപ്പു ചെയ്യുന്നവരാണ്. അവരുടെ അവകാശം പോലും നുള്ളിക്കളയുന്നതാണ് ഹലാലിന്റെ പിന്നിലെ രാഷ്ട്രീയം. ഇസ്ലാമിക സമൂഹം ശക്തമായതുകൊണ്ട്, അവരുടെ വോട്ടുബാങ്ക് സുദൃഢമായതുകൊണ്ട് ഇതിനെതിരെ നിലപാട് എടുക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. മൃഗങ്ങളെ കശാപ്പു ചെയ്യുമ്പോള്‍ രക്തം വാര്‍ന്നുള്ള മരണം ഉറപ്പാക്കണം എന്ന ഹലാല്‍ നിബന്ധന മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള 1960 ലെ നിയമത്തിന് എതിരാണെന്ന ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്.
ഹലാല്‍ സിഖ് മതവിശ്വാസത്തിന് എതിരാണെന്ന അഭിപ്രായത്തെ തുടര്‍ന്ന് സിഖുകാരും ഹലാല്‍ അനുകൂല മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്കാണ് നീങ്ങിയത്. സിഖ് മതക്കാര്‍ മുടി വെട്ടുന്നത്, വേശ്യാവൃത്തി, മദ്യപാനം, ഹലാല്‍ ഭക്ഷണം എന്നിവ നിഷിദ്ധമായി കാണുന്നു. ഹലാല്‍ അല്ലാത്ത ഇറച്ചി കിട്ടാന്‍ പഞ്ചാബ് ജയിലുകളില്‍ ബ്രിട്ടീഷ് ഭരണകാലത്ത് സിഖുക്കാര്‍ സായുധ സംഘര്‍ഷത്തിലേക്കു തന്നെ നീങ്ങി. പഞ്ചാബിലെ സര്‍ക്കാര്‍ അന്ന് അകാലികളെയും മുസ്ലീങ്ങളെയും ചര്‍ച്ചകളിലൂടെ രമ്യതയില്‍ എത്തിച്ച് ഹലാല്‍ അല്ലാത്ത ഇറച്ചി സിഖുകാര്‍ക്ക് കഴിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. രക്തം വാര്‍ന്നൊഴുകി മൃഗങ്ങള്‍ വേദനയനുഭവിച്ച് കൊലചെയ്യുന്നത് ധര്‍മ്മാനുസൃതമല്ലെന്നും മൃഗങ്ങള്‍ക്കെതിരായ ക്രൂരത സംബന്ധിച്ച് നിയമത്തിന്റെ ലംഘനമാണെന്നും സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജിയും വന്നിട്ടുണ്ട്.
കേരളത്തിലെ വിപണികളില്‍ ഒരുവര്‍ഷം ഏതാണ്ട് ആറുലക്ഷം കോടി രൂപയുടെ ക്രയവിക്രയമാണ് നടക്കുന്നത്. മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ ഏതാണ്ട് 40 ശതമാനവും ഉല്പാദന മേഖലയില്‍ ഏതാണ്ട് 60 ശതമാനവും മുസ്ലീങ്ങളുടെ കൈയിലാണ്. ഒരുമാസം കേരളത്തില്‍ വിറ്റഴിയുന്നതും കയറ്റുമതി ചെയ്യുന്നതുമായ മീന്‍ 5000-7000 കോടി വരെയാണ്. ഇതിന്റെ 70 ശതമാനവും മുസ്ലീങ്ങളാണ് നിയന്ത്രിക്കുന്നത്. കേരളത്തില്‍ നടക്കുന്ന പച്ചക്കറി വിപണി ഏതാണ്ട് പതിനായിരം കോടിയ്ക്കടുത്ത് വരും. ഇതിന്റെയും 65 ശതമാനം മുസ്ലീങ്ങളുടെ കൈയിലാണ്. മറ്റു ബിസിനസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി കണക്കിലെടുക്കുമ്പോള്‍ മുസ്ലീം സമൂഹത്തിന്റെ മാത്രം വരുമാനം ഏതാണ്ട് 18,000 കോടി രൂപയ്ക്കടുത്ത് വരും.
ഹലാലിന്റെ പേരിലുള്ള ഈ വ്യവസായ ശൃംഖല ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥയായി രൂപം കൊള്ളുകയാണ്. ധാത്രി ആദ്യത്തെ ഹലാല്‍ ആയുര്‍വേദ ഉല്പന്നമായി രംഗത്ത് എത്തിയപ്പോള്‍ തന്നെ വേദവിരചിതമായ ഹിന്ദുസംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായ ആയുര്‍വേദം ഇസ്ലാമിക ഭീകരതയ്ക്ക് അടിമപ്പെടുകയായിരുന്നു. ഇപ്പോള്‍ ഹലാല്‍ തൊഴിലവസരങ്ങള്‍, ഹലാല്‍ വ്യാപാരങ്ങള്‍, ഹലാല്‍ അവധിക്കാല യാത്രകള്‍, ഹലാല്‍ അദ്ധ്യാപനം, ഹലാല്‍ പരസ്യം തുടങ്ങി നീരാളികളെ പോലെ സകല മേഖലകളിലേക്കും ഈ വ്യവസായം വികസിക്കുകയാണ്. ഭീകരബന്ധവും തീവ്രവാദ പ്രവര്‍ത്തനവും മുഖമുദ്രയാക്കിയ ഇസ്ലാമിക ഭീകരസംഘടനകള്‍ക്ക് പണം കണ്ടെത്താനും ഇസ്ലാമിക ഭരണം ലോകം മുഴുവന്‍ വ്യാപിപ്പിക്കാനുമുള്ള പദ്ധതിയാണ് ഹലാലിന് പിന്നിലുള്ളത്. ഇറച്ചിക്കടയില്‍ മാത്രം ഒതുങ്ങിയിരുന്ന ഹലാല്‍ ഫ്ളാറ്റുകളിലേക്കും ബ്യൂട്ടി പാര്‍ലറുകളിലേക്കും ബാങ്കുകളിലേക്കും വരെ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ചര്‍ച്ചയും വിമര്‍ശനവും ഉയര്‍ന്നത് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഹലാല്‍ ബാങ്ക് പരസ്യത്തിന് എതിരെയാണ്.
ഒരു മതവിഭാഗക്കാരുടെ മാത്രം നിബന്ധനയ്ക്ക് അനുസരിച്ച് ഒരു പൊതു സമൂഹം ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ജീവിക്കണോ എന്നതാണ് ഇത് ഉയര്‍ത്തുന്ന ചോദ്യം. എല്ലാ മതങ്ങളുടെയും നിലനില്‍പ്പും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പു നല്കുന്നതിനു പകരം തങ്ങളുടെ മതം മാത്രം മതിയെന്നും തങ്ങളുടെ ദൈവം എല്ലാറ്റിനും അതീതമാണെന്നും പ്രചരിപ്പിക്കുന്ന, അടിച്ചേല്‍പ്പിക്കുന്ന ഈ സംവിധാനത്തിന് മാറ്റം വന്നേ കഴിയൂ. അതുകൊണ്ട് ഇസ്ലാമല്ലാത്ത എല്ലാവരും ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുക തന്നെ വേണം. ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളോടും ഇതര മതസ്ഥരുടെ സമീപനം ഇതായാലേ നമ്മുടെ നാട്ടില്‍ മതേതരത്വവും മതനിരപേക്ഷതയും നിലനില്‍ക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: