മോഹന കണ്ണന്
മുന്‍പ് ദില്ലി ബാദശാഹ നെറ്റിചുളിച്ചാല്‍, ദല്‍ഹിയില്‍ നിന്നും മുഗള്‍ സൈന്യം പുറപ്പെട്ടാല്‍ ദക്ഷിണ ഭാഗം ഭയന്ന് വിറക്കുമായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. 1627 ന് മുന്‍പ് അതായത് ശിവാജി ജനിക്കുന്നതിന് മുന്‍പായിരുന്നു ആ സ്ഥിതി.
മുഗള്‍ സേനയുടേത് മന്ദഗതിയായിരുന്നു. വലിയ സൈന്യമായതുകൊണ്ടണ്ട് ഒന്നുകൂടി മന്ദഗതിയിലായി വരവ്. ജയസിംഹന്റെ സേന എത്തിച്ചേരാന്‍ ഏറെ സമയം എടുക്കും. അതുവരെ എന്തിന് വെറുതെ ഇരിക്കണം.
അതുവരേക്കും ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ശിവാജി നിശ്ചയിച്ചു. അദ്ദേഹം തന്റെ കുതിരകളെ കൊങ്കണ പ്രദേശത്തേക്ക് പായിച്ചു. അവിടെ സിന്ധുദുര്ഗത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം തീവ്രഗതിയില്‍ നടക്കുന്നുണ്ടായിരുന്നു. അതിന്റെ അവലോകനം നടത്തിയതിനുശേഷം അദ്ദേഹം കാര്‍വാറിന്റെ ദക്ഷിണ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബസരൂര് എന്ന സ്ഥലത്തേക്കുപോയി. സ്വരാജ്യത്തിന്റെ അടിത്തറ പാകാന്‍ വളരെയധികം ധനത്തിന്റെ ആവശ്യകത ഉണ്ടായിരുന്നു. സ്വരാജ്യത്തിന്റെ കോട്ടകള്‍ക്ക്, പീരങ്കികള്‍ക്ക്, ആയുധ നിര്‍മാണത്തിന് എല്ലാമായി വളരെയധികം ധനം ആവശ്യമായിരുന്നു. വിദേശികള്‍ ജനങ്ങളെ പിഴിഞ്ഞും മറ്റും സംഭരിച്ച വലിയ ധനശേഖരം, നമ്മുടെ ദേശത്തിന്റെ ധനമായിരുന്നല്ലോ? ആ ധനത്തിന്റെ വിനിയോഗം സ്വദേശത്തിനും സ്വധര്‍മത്തിനും വേണ്ടണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടണ്ടത്. വാസ്തവത്തില്‍ അവിടുത്തെ ജനങ്ങള്‍ സ്വപ്രേരണയില് ആ ധനം സ്വരാജ്യപ്രവര്ത്തനത്തിനായി സമര്പ്പിക്കേണ്ടണ്ടതായിരുന്നു. അവര്‍ അങ്ങനെ ചെയ്തില്ല, അതവരുടെ ദോഷം. അതുകൊണ്ടണ്ട് ആ ധനം ബലമായി പിടിച്ചെടുക്കാനുള്ള അധികാരം ശിവരാജേയ്ക്കുണ്ടണ്ട്, അതാണ് ന്യായം. അതിനായിട്ടായിരുന്നു ശിവാജി ബസരൂരിലേക്ക് പോയത്. സമ്പല്‍ സമൃദ്ധമായ ബസരൂരു നഗരം ബീജാപ്പൂരിന്റെ അധീനതയിലായിരുന്നു അന്ന്. അവിടുത്തെ ധനം പിടിച്ചെടുത്തതിനുശേഷം, അംകോലയിലേക്ക് പോയി അദ്ദേഹം. അവിടുത്തെ കാര്യം പൂര്‍ത്തിയാക്കിയതിനുശേഷം കാരവാര് നഗരത്തിലേക്ക് പോയി. അവിടുത്തെ നഗരപാലകനായിരുന്നു ശേര്ഖാന്, ഇദ്ദേഹം ശിവാജി ആവശ്യപ്പെട്ട ധനംകൊടുത്ത് യുദ്ധത്തില്‍നിന്നും ഒഴിവായി. അവിടുത്തെ ഇംഗ്ലീഷുകാരും തര്‍ക്കത്തിന് മുതിരാതെ ധനം സമര്‍പ്പിച്ചു.
ദക്ഷിണ ഭാഗത്തേക്ക് പുറപ്പെട്ട മിര്ഝാരാജ ജയസിംഹന്റെ മനസ്സില്‍ പലവിധ വിചാരങ്ങളും പദ്ധതികളും ഉദിച്ചുകൊണ്ടണ്ടിരിക്കുന്നുണ്ടണ്ടായിരുന്നു. ശിവാജിയുടെ വീരപരാക്രമങ്ങളുടെ കഥകള്‍ അഫ്സല്‍ഖാന്റെയും ശയിസ്തേഖാന്റെയും ഗതി എന്നിവ അദ്ദേഹത്തിന്റെ മനസ്സില്‍ വലിയ ഭയം ജനിപ്പിച്ചു. ദില്ലിയില്‍നിന്നു പുറപ്പെട്ടതു മുതല്‍ വ്രതാനുഷ്ഠാനങ്ങള്‍ ആരംഭിച്ചിരുന്നു. ദേവിയുടെ പ്രീതിക്കായി ഹോമഹവനാദികള്‍ നടത്താന്‍ പതിനൊന്നു ബ്രാഹ്മണരെ നിയോഗിച്ചു. ഇവര്‍ക്ക് ദക്ഷിണ കൊടുത്തു. മറ്റനേകം ദാനദക്ഷിണകള്ക്കായി വളരെയധികം ധനം ചെലവഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: