ന്യൂദല്‍ഹി: കഴിഞ്ഞ 50 വര്‍ഷത്തേക്കാള്‍ വേഗത്തിലാണ് ഭൂമി ഇപ്പോള്‍ കറങ്ങുന്നതെന്ന് ശാസ്ത്രജ്ഞന്മാരുടെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ ദിവസം ഡെയ്ലി മെയിലിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നത്. 1960 മതലാണ് ശാസ്ത്രജ്ഞര്‍ ദിവസങ്ങളുടെ സമയദൈര്‍ഘ്യം റെക്കോഡ് ചെയ്ത് തുടങ്ങിയത്. ഇക്കഴിഞ്ഞ 2020 ജൂലായ് 19ന്റെ ദൈര്‍ഘ്യം റെക്കോഡ് ചെയ്ത് ശാസ്ത്രജ്ഞര്‍ അല്പമൊന്ന് ഞെട്ടി. കാരണം അന്നത്തെ ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണിക്കൂര്‍ ഉണ്ടായിരുന്നില്ലത്രെ. 1.4602 മില്ലിസെക്കന്റ് കുറവായിരുന്നു അന്നത്തെ ദിവസത്തിന്റെ ദൈര്‍ഘ്യം.
അതായത് കഴിഞ്ഞ അമ്പത് വര്‍ഷമായുള്ളതിനേക്കാള്‍ അല്പം വേഗത്തിലായിരിക്കും ഇനി ദിവസങ്ങള്‍ കടന്നുപോവുകയെന്നര്ത്ഥം. ഇതിന്റെ ഫലമായി ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണിക്കൂറിനേക്കാള്‍ 0.5 സെക്കന്റ് കുറവായിരിക്കും.
ഇതേ തുടര്‍ന്ന് ഭൂമിയുടെ ദിവസം അളക്കുന്ന ശാസ്ത്രജ്ഞര്ക്കിടിയില് തര്‍ക്കം മുറുകുകയാണ്. ചിലര്‍ വാദിക്കുന്നത് ഇനി മുതല്‍ ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണിക്കൂര്‍ എന്നതിന് പകരം ഒരു സെക്കന്റ് കുറച്ച് 23 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് എന്നാക്കി മാറ്റണമെന്നാണ് ഇവരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: