Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്ത്രീസുരക്ഷ ആപ്പുകള്‍ നിശ്ചലം; കൈമലര്‍ത്തി പോലീസ്

എസ്എച്ച്ഒമാര്‍ മുതല്‍ ഡിജിപി വരെയുള്ളവരുടെ ഫോണ്‍ നമ്പര്‍ ഇതിലുണ്ട്. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രം, രജിസ്ട്രേഷന്‍ നമ്പര്‍ മുതലായവ കണ്‍ട്രോള്‍ റൂമിലേക്ക് അയയ്‌ക്കാം. അപകടസാഹചര്യങ്ങളില്‍ നമ്പര്‍ ഡയല്‍ ചെയ്യാതെ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ അടിയന്തര സന്ദേശം കണ്‍ട്രോള്‍ റൂമിലെത്തുന്നതാണ് രക്ഷാ ആപ്പ്. രണ്ടാമതിറക്കിയ പോലീസ് അറ്റ് യുവര്‍ കോള്‍ ആപ്പും നിശ്ചലമായി.

അനിജമോൾ കെ. പി. by അനിജമോൾ കെ. പി.
Jan 8, 2021, 02:06 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങിയപ്പോള്‍ സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഏകോപന ചുമതലയുള്ള പോലീസും കൈമലര്‍ത്തുന്നു. സ്ത്രീ സുരക്ഷയ്‌ക്കായി പോലീസ് ആവിഷ്‌കരിച്ചിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളെല്ലാം നിശ്ചലം. സ്ത്രീ സുരക്ഷയ്‌ക്കായി പോലീസ് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനുകളായ രക്ഷ, പോലീസ് അറ്റ് യുവര്‍ കോള്‍, കെയര്‍ ലൈഫ് തുടങ്ങിയ ആപ്പുകളാണ് മാസങ്ങളായി പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. ഒറ്റയ്‌ക്ക് പുറത്തിറങ്ങുമ്പോഴും രാത്രി സഞ്ചരിക്കുമ്പോഴും  സ്ത്രീകള്‍ക്ക് തുണയാവാന്‍ രൂപീകരിച്ചതാണ് ‘രക്ഷ’ മൊബൈല്‍ ആപ്പ്.  

എസ്എച്ച്ഒമാര്‍ മുതല്‍ ഡിജിപി വരെയുള്ളവരുടെ ഫോണ്‍ നമ്പര്‍ ഇതിലുണ്ട്. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രം, രജിസ്ട്രേഷന്‍ നമ്പര്‍ മുതലായവ കണ്‍ട്രോള്‍ റൂമിലേക്ക് അയയ്‌ക്കാം. അപകടസാഹചര്യങ്ങളില്‍ നമ്പര്‍ ഡയല്‍ ചെയ്യാതെ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ അടിയന്തര സന്ദേശം കണ്‍ട്രോള്‍ റൂമിലെത്തുന്നതാണ് രക്ഷാ ആപ്പ്. രണ്ടാമതിറക്കിയ പോലീസ് അറ്റ് യുവര്‍ കോള്‍ ആപ്പും നിശ്ചലമായി. അത്യാവശ്യ സാഹചര്യങ്ങളില്‍ പോലീസിന്റെ സഹായം വേണമെന്ന് തോന്നിയാല്‍ പോലീസ് സ്റ്റേഷന്‍ വേഗത്തില്‍ കണ്ടെത്തുന്നതിനു സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. സ്റ്റേഷനിലേക്ക് എത്തുന്നതിനുള്ള വഴിയുള്‍പ്പെടെ ആപ്പിലുണ്ട്. സ്റ്റേഷനിലെയും  

കണ്‍ട്രോള്‍ റൂമിലെയും മൊബൈല്‍ നമ്പറുകളും ലഭിക്കും. മൂന്നാമത്തെ ആപ്പായ കെയര്‍ലൈഫും നിശ്ചലം. ശബ്ദമുപയോഗിച്ച് അപായ സൂചന നല്‍കാന്‍ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് കെയര്‍ലൈഫ്. രണ്ട് തവണ ‘ഹെല്‍പ്’ എന്നു പറഞ്ഞാല്‍ പ്രവര്‍ത്തിക്കും. ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമില്ല. ഏറെ കൊട്ടിഗ്‌ഘോഷിച്ചാണ് മൂന്ന് ആപ്പുകളും പോലീസ് പുറത്തിറക്കിയത്. എന്നാല്‍ ആദ്യ മാസങ്ങളില്‍ മാത്രമാണ് ഇതെല്ലാം പ്രവര്‍ത്തിച്ചത്. പിന്നീട് പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.  

എന്നാല്‍, സ്ത്രീ സുരക്ഷയുടെ പേരില്‍ നിരവധി വ്യാജ പ്രചാരണങ്ങളും സജീവമാകുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ഷെയര്‍ ചെയ്ത ഒരു സന്ദേശമായിരുന്നു പോലീസ് ഫ്രീ റൈഡ് സ്കീം പദ്ധതി. കേരള പോലീസ് ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടില്ലെന്നും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും കേരള പോലീസ് സ്‌റ്റേറ്റ് മീഡിയ സെന്റര്‍ അറിയിച്ചു. രാത്രി കാലങ്ങളില്‍ ഒറ്റപ്പെട്ടുപോവുന്ന സ്ത്രീകള്‍ക്ക് വേണ്ടി വാഹനം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറായ 1091, 7837018555 എന്നീ നമ്പറുകളില്‍ വിളിച്ച് പോലീസ് വാഹനം ആവശ്യപ്പെടാമെന്ന പദ്ധതിയാണ് പോലീസ് ഫ്രീ റൈഡ് സ്‌കീം പദ്ധതിയെന്നാണ് വ്യാജ പ്രചാരണം.

കണ്‍ട്രോള്‍ റൂം വാഹനങ്ങളോ, പിസിആര്‍, ഷീ വാഹനങ്ങളോ നിങ്ങളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്. സ്ത്രീകള്‍ക്ക് തന്നിരിക്കുന്ന നമ്പറിലേക്ക് മിസ്‌കോള്‍ നല്‍കുകയോ, ബ്ലാങ്ക് മെസേജ് നല്‍കുകയോ ചെയ്യാം. ഇത് പോലീസിന് നിങ്ങളുടെ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ ഉപകരിക്കും. നിങ്ങള്‍ക്ക് അറിയാവുന്ന സ്ത്രീകള്‍ക്കല്ലാം ഈ വിവരം കൈമാറുക എന്നിങ്ങനെയുള്ള സന്ദേശം ഫേസ്ബുക്കിലും വാട്സ്ആപ്പിലുമാണ് വ്യാപകമായി പ്രചരിച്ചത്. സന്ദേശത്തിലാവട്ടെ കേരള പോലീസ് എന്ന് അടിയിലായി എഴുതിയിട്ടുണ്ട്. ഇത് വ്യാജ പ്രചാരണമാണെന്നും ഈ സന്ദേശത്തില്‍ ആരും വഞ്ചിതരാകരുതെന്നും അവശ്യഘട്ടങ്ങളില്‍ സഹായത്തിന് 112 എന്ന നമ്പരില്‍ ബന്ധപ്പെടാമെന്നും പോലീസ് അറിയിച്ചു. അതേസമയം, വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനോ പ്രചരിപ്പിക്കുന്നവരെ തടയാനോ പോലീസിന് കഴിയുന്നുമില്ല.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍women empowerment
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മശതാബ്ദി ശില്‍പശാലയുടെ സംസ്ഥാന ഉദ്ഘാടനം ബാന്‍സുരി സ്വരാജ് എംപി തൃശൂരില്‍ നിര്‍വഹിക്കുന്നു
India

അഹല്യബായ് സ്ത്രീശാക്തീകരണത്തിന്റെ മാതൃക: ബാന്‍സുരി സ്വരാജ്

India

ഇത് ചരിത്ര നേട്ടം ; ദൽഹിക്കാർക്കായി ഒരു ലക്ഷം കോടിയുടെ ബജറ്റ് അവതരിപ്പിച്ച് രേഖ ഗുപ്ത : സ്ത്രീകളടക്കം ആരെയും കൈവിടാതെ ബിജെപി സർക്കാർ

Kerala

പെണ്‍കരുത്തില്‍ മണിപ്പുഴ സംഘഗ്രാമം… പൂര്‍വ്വാധികഭംഗിയില്‍ ഉത്സവാഘോഷം

Article

സ്ത്രീ ശാക്തീകരണത്തിന് തടയണ കെട്ടുന്നവര്‍

Article

സ്ത്രീ ശാക്തീകരണത്തിന്റെ നവ ഭാവമായി പഞ്ചായത്ത് സെ പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു ; അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ക്വാഡ് രാജ്യങ്ങൾ

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ സൊഹ്റാൻ മംദാനിയുടെ പൗരത്വം റദ്ദാക്കുന്നതിനുള്ള സാധ്യത തേടി യു.എസ് ഭരണകൂടം

രണ്ടായിരം രൂപയുടെ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തി, ബാക്കിയുള്ളവ മാറ്റിയെടുക്കാനുള്ള അവസരമുണ്ടെന്ന് റിസർവ് ബാങ്ക്‌

തമിഴ്നാട് മുഖ്യമന്ത്രിയാകണം’; തൃഷ, വിഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; വിജയ്‌ക്കൊപ്പം ഇറങ്ങിത്തിരിക്കുമോ .

ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് ട്രംപ്

തൊഴിലില്ലായ്‌മ പരിഹരിക്കാൻ കേന്ദ്ര വിപ്ലവം, 3.5 കോടി ജോലികൾ സൃഷ്ടിക്കും: എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കേന്ദ്രത്തിന്റെ അംഗീകാരം

കേരളത്തിൽ ഇന്ന് മുതൽ മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies