ബാംബോലിം: കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്്ത്തി ഐഎസ്എല്‍ ഏഴാം സീസണില്‍ ഒഡീഷ എഫ്സി ആദ്യ വിജയം സ്വന്തമാക്കി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഒഡീഷ വിജയിച്ചത്. ബ്രസീല്‍ സ്ട്രൈക്കര്‍ ഡിഗോ മൗറീസിയോയുടെ ഇരട്ട ഗോളാണ് ഒഡീഷയ്ക്ക് വിജയമൊരുക്കിയത്്. 50, 60 മിനിറ്റുകളിലാണ് മൗറീസിയോ ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ ടെയ്ലര് ഒരു ഗോള്‍ നേടി. മറ്റൊരു ഗോള്‍ ബ്ലാസ്റ്റേഴ്സിന്റെ സംഭാവനയായിരുന്നു. ജീക്സണാണ് സെല്‍ഫ് ഗോള്‍ അടി്ച്ചത്. ബ്ലാസ്റ്റേഴ്സിനായി ജോര്‍ദാന്‍ മുറെയും ഗാരി ഹൂപ്പറും സ്കോര്‍ ചെയ്തു. ഈ സീസണില്‍ ഒഡീഷയുടെ ആദ്യ വിജയമാണിത്. ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം തോല്‍വിയും.
കളിയുടെ ഏഴാം മിനിറ്റില്‍ മുറെ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. ഗോള്‍ വീണതോടെ തകര്‍ത്തുകളിച്ച ഒഡീഷ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. ഇരുപത്തിരണ്ടാം മിനിറ്റില്‍ സെല്‍ഫ് ഗോളില്‍ അവര്‍ സമനില പിടിച്ചു. ഇടതു വിങ്ങില്‍ നിന്ന്് ഹെന്റി ആന്റണി പന്ത് ബോക്സിലേക്ക് മറിച്ചു കൊടുത്തു. പന്ത് പിടിക്കാനായി മൗറീസിയോ ബോക്സിലേക്ക് ഓടിക്കയറി. പക്ഷെ ബ്ലാസ്റ്റേഴ്സ് താരം ജീക്സണിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറി.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഒഡീഷ രണ്ടാം ഗോളും നേടി. ഫ്രീ കിക്കാണ് ഗോളിന് വഴിയൊരുക്കിത്. ജെറി ബോക്സിലേക്ക് തെടുത്തുവിട്ട് പന്ത് നേരെ ഒഡീഷ ക്യാപ്റ്റന്‍ ടെയ്ലറുടെ കാലുകളില്‍ എത്തി. ടെയ്ലര് അനായാസം പന്ത് ഗോള്‍വര കടത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മൗറീസിയോ ഒഡീഷയുടെ മൂന്നാം ഗോള്‍ നേടി. ജേക്കബ് ട്രാറ്റ്് , ജെറി എന്നിവര്‍ നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ജെറി ബോക്സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് മൗറീസിയോ വലയിലാക്കി. പത്ത്് മനിറ്റുകള്‍ക്കുള്ളില്‍ മൗറീസിയോ തന്റെ രണ്ടാം ഗോളും കുറിച്ചു. രണ്ട് ബ്ലാ്സ്റ്റേഴ്സ് പ്രതിരോധനിരക്കാരെ മറികടന്ന് മൗറീസിയോ പോസ്റ്റിലേക്ക് ഷോട്ടുതീര്ത്തു. 79-ാം മിനിറ്റില്‍ ഹൂപ്പര്‍ ബ്ലാസ്റ്റേഴ്്സിന്റെ രണ്ടാം ഗോള്‍ കുറിച്ചു. ഈ വിജയത്തോടെ ഒഡീഷയക്ക് ഒമ്പത് മത്സരങ്ങളില്‍ അഞ്ചു പോയിന്റായി. ബ്ലാസ്റ്റേഴ്സിന് ഒമ്പത് മത്സരങ്ങളില്‍ ആറു പോയിന്റാണുള്ളത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: