തൊടുപുഴ: ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് മരണത്തോട് മല്ലടിക്കുന്ന നിര്‍ധനയായ പെണ്‍കുട്ടി ജീവിതം തിരികെ പിടിക്കാന്‍ ഉദാരമതികളുടെ കരുണതേടുന്നു.
മണക്കാട് വടക്കേയില്‍ ഹരിദാസന്റെ മകള്‍ അപര്‍ണാദാസാ(21) ണ് ചികിത്സാ ചെലവ് കണ്ടെത്താനാകാതെ ദുരിതത്തില്‍ കഴിയുന്നത്. ബി.എ ആനിമേഷന്‍ കഴിഞ്ഞ ശേഷം തുടര്‍ പഠനത്തിനായി ഇരിക്കുമ്പോഴാണ് നാല് മാസം മുന്‍പ് അപ്രതീക്ഷിതമായി അപര്ണയ്ക്ക് അസുഖം ബാധിക്കുന്നത്.
കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് അപര്‍ണയുടെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തിയത്.
വൃക്ക മാറ്റി വയ്ക്കുകയാണ് ജീവന്‍നിലനിര്‍ത്താനുള്ള ഏക പോംവഴിയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഇതിനായി വേണ്ടി വരുന്നത്. കൂടാതെ തുടര്‍ചികിത്സകള്‍ക്കും മറ്റുമായി ലക്ഷങ്ങള്‍ വേറെയും വേണ്ടി വരും. നിലവില്‍ ആഴ്ചയില്‍ രണ്ടു ദിവസം ഡയാലിസിസ് നടത്തിയാണ് ജീവന് നിലനിര്‍ത്തുന്നത്.
ഉടന്‍ വൃക്കമാറ്റി വച്ചില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ വഷളാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡയാലിസിസിന് മാത്രം മാസം ഇരുപതിനായിരം രൂപ വേണ്ടി വരും. ഓട്ടോറിക്ഷ ഡ്രൈവറായ ഹരിദാസിനും കുടുംബത്തിനും ഇത് താങ്ങാന്‍ കഴിയുന്നതിന് അപ്പുറത്താണ്. നിലവില്‍ മൂന്നു ലക്ഷത്തോളം ചികിത്സയ്ക്കായി ചെലവായി. നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടന്നിരുന്നു. തുടര്‍ചികിത്സയ്ക്കായി ഉദാരമതികള്‍ സഹായിക്കുമെന്നാണ് ഈ നിര്‍ധന കുടുംബം പ്രതീക്ഷിക്കുന്നത്.
അപര്‍ണയുടെ പേരില്‍ ഇന്ത്യന്‍ ബാങ്ക് തൊടുപുഴ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അപര്‍ണാ ദാസ്, ഇന്ത്യന്‍ ബാങ്ക് തൊടുപുഴ ശാഖ, അക്കൗണ്ട് നമ്പര്‍-6360505054, ഐഎഫ്എസ്സി കോഡ്: IDIB000T132. ഫോണ്‍- 9495426552, 8848059042
പ്രതികരിക്കാൻ ഇവിടെ എഴുതുക: