വക്കം: വിജയിപ്പിച്ചാല്‍ വാര്ഡിലെമ്പാടും കുടിവെള്ളം എത്തിക്കുമെന്ന വാക്ക് നിറവേറ്റി നിഷ മോനി. വക്കം ഡാങ്കെ മുക്ക് ഒറ്റക്കൊമ്പ് ലക്ഷംവീട് കോളനിയിലാണ് നിഷ മോനി ആദ്യം കുടിവെള്ളം എത്തിച്ചത്.
ഈ കോളനി നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഓരോ വീട്ടിലും പൈപ്പുലൈന്‍ വേണമെന്നത്. മുമ്പ ഇടതുവലത് മുന്നണികള്‍ ജയിച്ചു പോയതല്ലാതെ കോളനിവാസികളുടെ കുടിവെള്ള പൈപ്പ് എന്ന ആവശ്യം നിറവേറ്റിയില്ല. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച നിഷാ മോനി തന്നെ ജനപ്രതിനിധിയായി തെരഞ്ഞെടുത്താല്‍ കേന്ദ്രപദ്ധതിയായ ജലജീവന്‍ മിഷന് പദ്ധതി വഴി കോളനിവാസികളുടെ ആവശ്യം നിറവേറ്റുമെന്ന് ഉറപ്പുനല്‍കിയിരുന്നു.
വിജയിച്ച ഉടന്‍ നിഷ ആദ്യം നടപ്പാക്കിയതും കുടിവെള്ള പൈപ്പ് സ്ഥാപിക്കലെന്ന കോളനിവാസികളുടെ ഓരോ വീട്ടിലും പൈപ്പുലൈന്‍ വേണമെന്ന ആവശ്യമായിരുന്നു. അത് യാഥാര്‍ഥ്യമാക്കിയ നാലാം വാര്‍ഡ് മെംബര്‍ നിഷാ മോനിയെ കോളനിവാസികള്‍ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: