ന്യൂദല്‍ഹി: ഇക്കുറി 2021ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം.
പാര്‍ലമെന്ററി കാര്യങ്ങള്‍ തീരുമാനിക്കുന്ന ക്യാബിനറ്റ് സമിതി (സിസിപിഎ) ആണ് തീയതികള്‍ നിര്‍ദേശിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് പറയുന്നു.
ഇത് സംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. രാഷ്ട്രപതി രാം നാഥ് കോവിന്ദ് സംയുക്തമായി ഇരുസഭകളെയും ജനവരി 29ന് അഭിസംബോധന ചെയ്യണമെന്നാണ് സിസിപിഎ നിര്‍ദേശം. പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. രാഷ്ടപതിയുടെ സംയുക്ത അഭിസംബോധന ഉള്‍പ്പെട്ട ആദ്യഘട്ടം ജനവരി 29ന് ആരംഭിച്ച് ഫിബ്രവരി 15ന് അവസാനിക്കും. രണ്ടാംഘട്ടം മാര്‍ച്ച് എ്ട്ട് മുതല്‍ ഏപ്രില്‍ 18 വരെ നടക്കണമെന്നും സിസിപിഎ നിര്ദേശശിക്കുന്നു. .
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം റദ്ദാക്കിയിരുന്നു. കോവിഡ് വ്യാപനം തടയാന്‍ ശീതകാലസമ്മേളനം ഒഴിവാക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആഗ്രഹിക്കുന്നതായി പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി കോണ്‍ഗ്രസ് ലോക് സഭാ നേതാവിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കര്‍ഷകസമരം സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് ശീതകാലസമ്മേളനം മാറ്റിവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചിരുന്നു.
അതേ സമയം 17 ലോക്സഭാ അംഗങ്ങള്‍ക്കും എട്ട് രാജ്യസഭാഅംഗങ്ങള്ക്കും കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ കോവിഡ് ബാധയുണ്ടായി. അത് മൂലം മണ്‍സൂണ്‍കാല സമ്മേളനം വെട്ടിച്ചുരുക്കേണ്ടി വന്നു. കര്‍ശനമായി സാമൂഹ്യഅകലവും മറ്റ് കോവിഡ് നിയന്ത്രണച്ചട്ടങ്ങളും പാലിച്ചെങ്കിലും പല എംപിമാര്‍ക്കും കോവിഡ് ബാധയുണ്ടായി. ഈ സാഹചര്യത്തിലായിരുന്നു ശീതകാലസമ്മേളനം മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: