പനയം: തെക്കേവീട്ടില്‍മുക്ക്-കോവില്‍മുക്ക് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് പനയം അടിപ്പാത തുറന്നു. പ്രദേശങ്ങളെ വേര്‍തിരിച്ചു റെയില്‍വേ ലൈന്‍ കടന്നുപോകുന്നതിനാല്‍ ഇരു ഭാഗത്തെയും ജനങ്ങള്‍ക്ക് ഇതുവരെയും വലിയ പ്രയാസങ്ങളായിരുന്നു.
ബസ് കയറാനും മാര്‍ക്കറ്റില്‍ പോകാനും പരസ്പരം സംസാരിക്കാനും ബുദ്ധിമുട്ടിയിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിരന്തരമായ പ്രക്ഷോഭത്തിന്റെ ഫലമായും റെയില്വേസ്റ്റേഷന് വാര്‍ഡിലെ ജനപ്രതിനിധിയായ അനന്തകൃഷ്ണന്റെ പരിശ്രമഫലമായും കേന്ദ്രസര്‍ക്കാരിന്റെ അനുഭാവ പൂര്‍വമായ സമീപനം കൊണ്ടുമാണ് അടിപ്പാത അതിവേഗത്തില്‍ യാഥാര്‍ഥ്യമായത്. ഏകദേശം രണ്ട് വര്‍ഷം മുന്‍പാണ് അടിപ്പാതയുടെ പണി ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: